ബിരിയാണി വന്ധ്യതക്ക് കാരണമാകുന്നു എന്ന സംഘ്പരിവാർ പ്രചാരണത്തെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. അപ്പോൾ ഉള്ളിക്കറി തിന്നാലോ എന്നാണ് ശിവൻ കുട്ടിയുടെ ചോദ്യം. ഇത്തരമൊരു പ്രചാരണത്തെ ഇല്ലാതാക്കാൻ ഇന്ന് ഉച്ചക്ക് ബിരിയാണിയാകാമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു . ബീഫ് നിരോധന വിവാദ സമയത്ത് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ബീഫ് തിന്നുന്ന ഫോട്ടോ പ്രചരിച്ചിരുന്നു. എന്നാലത് ഉള്ളിക്കറിയാണെന്നായിരുന്നു സുരേന്ദ്രന്റെ വാദം. ഇത് പിന്നീട് പല ട്രോളുകൾക്കും കാരണമായി.ഇത് ഓർമിപ്പിച്ച് കൊണ്ടാണ് ശിവൻകുട്ടിയുടെ ട്രോൾ.
ബിരിയാണി തിന്നാൽ കുട്ടികളുണ്ടാവില്ലെന്ന എന്ന പ്രചാരണമാണ് സംഘ്പരിവാര്‍ തമിഴ്‌നാട്ടിലെ മുസ്ലീം വിഭാഗത്തെ ലക്ഷ്യം വെച്ച് അഴിച്ചുവിട്ടത്. ബിരിയാണിയില്‍ ജനന നിയന്ത്രണ ഗുളികകള്‍ ചേര്‍ക്കുന്നു എന്നതടക്കമുള്ള പ്രചാരണമാണ് നടക്കുന്നത്.
40,000 ത്തോളം വരുന്ന ചെന്നൈയിലെ ബിരിയാണിക്കടകള്‍ സംസ്‌കാരത്തെ നശിപ്പിക്കുകയാണെന്ന് ഒരാള്‍ ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു. ഈ സാഹചര്യം മനസിലാക്കിയില്ലെങ്കില്‍ അമ്പത് വര്‍ഷത്തിന് ശേഷം ‘ദ ചെന്നൈ ഫയല്‍സിന് നക്കള്‍ ഇതിവൃത്തമാകും. ഹിന്ദുക്കളുടെ എണ്ണം കുറയ്ക്കുക മാത്രമാണ് ഇവിടെ ലക്ഷ്യം വെക്കുന്നതെന്നും ട്വിറ്റര്‍ പേജിലൂടെ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്.