കോവിഡ് സമയത്ത് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചസർക്കാർ കെട്ടിടങ്ങളിലെ
വാടക ഇളവ് കുന്ദമംഗലത്തെ വ്യാപാരികൾക്ക് അനുവദിക്കാത്ത ഗ്രാമ പഞ്ചായത്തിൻ്റെ അനാസ്ഥക്കെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി.
സംസ്ഥാന വൈപ്രസിഡണ്ട് സി കെ വിജയൻ ഉദ്ഘാടനം ചെയ്തു. ഒ വേലായുധൻ അധ്യക്ഷത വഹിച്ചു.
നീലാറമ്മൽ ബഷീർ, എ പി ദേവദാസൻ,പാറപ്പുറത്ത് രാജൻ, എം കെ സുഭാഷ്പ്രസംഗിച്ചു.