കോട്ടയം: പാലയില്‍ വിമതനെ നിര്‍ത്തിയതില്‍ മുന്നണി ധാരണയുടെ ലംഘനമാണെന്ന് ജോസ്.കെ.മാണി. പ്രശ്‌നത്തെ യുഡിഎഫ് ഗൗരവത്തോടെ കാണുന്നുവെന്നും ജോസ്.കെ.മാണി പറഞ്ഞു.
പാലാ ഉപതെരഞ്ഞെടുപ്പിൽ വിമതസ്ഥാനാര്‍ത്ഥിയായി കേരളാകോണ്‍ഗ്രസ് എം അംഗവും പി ജെ ജോസഫ് അനുകൂലിയുമായ വര്‍ഗീസ് കണ്ടത്തിലാണെന്ന വാർത്ത വന്നിരുന്നു. പി ജെ ജോസഫിന്റെ പിഎയ്‌ക്കൊപ്പം എത്തിയാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
എന്നാല്‍, കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ വര്‍ഗീസ് ഡമ്മി സ്ഥാനാര്‍ത്ഥി മാത്രമാണെന്നാണ് ജോസഫ് പക്ഷം ഉന്നയിച്ചു. അതേസമയം ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം നല്‍കാനാവില്ലെന്ന് പി ജെ ജോസഫ് ആവര്‍ത്തിച്ചു.