മലപ്പുറം തിരുനാവായയിലെ സൗത്ത് പല്ലാറിവും സിൽവർ ലൈൻ സർവേ നടപടികൾ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു. ജനങ്ങൾ സംഘടിച്ച് പ്ലക്കാർഡുകളുമായെത്തിയതോടെ മുകളിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് നടപടികൾ നിർത്തിവെയ്ച്ചത്. ഇനി എന്ന് സർവേ പുനരാരംഭിക്കുമെന്ന കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ല. പ്രായമായവരും കുട്ടികളും ഉൾപ്പടെയുള്ളവരാണ് പ്രതിഷേധവുമായെത്തിയത്. ശരിയാഴ്ച്ചയും പ്രതിഷേധത്തെ തുടർന്ന് നടപടികൾ നിർത്തിവെച്ചിരുന്നു.
മലപ്പുറത്തിന് പുറമെ കോഴിക്കോട് വെസ്റ്റ് കല്ലായിലും കോട്ടയം നട്ടാശേരിയിലും സിൽവർ ലൈൻ സർവേ നടപടികൾക്കെതിരെ പ്രദേശവാസികൾ സംഘടിക്കുകയാണ്. സർവേ പുനരാരംഭിച്ചാൽ തടയുമെന്ന നിലപാടിലാണെന്ന് നാട്ടുകാർ.
ഇതേ സമയം സിൽവർ ലൈൻ സർവേ കല്ല് സ്ഥാപിക്കുന്നത് കേന്ദ്രം തടയണമെന്ന് കെ.മുരളീരൻ എംപി പറഞ്ഞു. കേരളത്തിൽ നടക്കുന്ന പൊലീസ് അതിക്രമം അംഗീകരിക്കാനികില്ലെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ സിൽവർലൈൻ ഉദ്യോഗസ്ഥരെ ജയിലിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കല്ല് പിഴുതെറിഞ്ഞതിന്റെ പേരിൽ പാവങ്ങളെ ജയിലിലേക്ക് അയക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. ജയിലിൽ പോകേണ്ടി വന്നാൽ യുഡിഎഫ് നേതാക്കൾ പോകുമെന്നും ഭീഷണിക്ക് മുമ്പിൽ വഴങ്ങില്ലെന്നും വിഡി സതീശൻ പറഞ്ഞു.