അന്തർ ദേശീയ തലത്തിൽ കൂടുതൽ പ്രചാരമുള്ളതും കേരളത്തിലേക്ക് ഏറ്റവും പറ്റിയതുമായ ഫൂട്ട് വോളിയുടെ ദേശീയ നിലവാരമുള്ള കോച്ചിങ് സെന്റർ കോഴിക്കോട് സ്ഥാപിക്കാൻ കോഴിക്കോട് ജില്ലാ ഫൂട്ട് വോളി അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗം തീരുമാനിച്ചു.
പുതിയ ഭാരവാഹികളായി വി അബ്ദുള്ള കോയ മുക്കം (പ്രസിഡന്റ്), എകെ മുഹമ്മദ് അഷറഫ്,കെ ബി ജയനന്ദ്,അഡ്വ ജുനൈദ് (വൈസ് പ്രസിഡന്റ്‌മാർ)
കെ.റഫീഖ് കാരന്തൂർ (സെക്രട്ടറി) ശുറൈഹ് ചാലിയം, ജസീൽ പന്തീർപാടം (ജോയിന്റ് സെക്രട്ടറിമാർ ) കെ വി അബ്ദുൽ മജീദ്,(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ഫൂട്ട് വോളി അസോസിയേഷൻ ദേശീയ സെക്രട്ടറി ജനറൽ എ കെ മുഹമ്മദ് അഷ്‌റഫ് യോഗം ഉൽഘടനം ചെയ്തു. കേരള സ്പോർട്സ് കൗൺസിൽ മെമ്പർ ടി എം അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു്. മാർച്ച് 25 മുതൽ 27 വരെ കോഴിക്കോട് നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ് വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.