സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകളുടെ വാർഷിക പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെ നടക്കും.പ്ലസ് വൺ പരീക്ഷകൾ മധ്യവേനലവധി കഴിഞ്ഞ ശേഷം ജൂൺ 2 മുതൽ 18 വരെയുള്ള തീയതിയിലാവും നടത്തുക.ഏപ്രിൽ,മെയ് മാസങ്ങളിൽ സ്കൂളുകൾക്ക് മധ്യവേനലവധി ആയിരിക്കും. അതു കഴിഞ്ഞ് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കും. എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 31 ന് ആരംഭിക്കും. ഏപ്രില്‍ 29 വരെയാണ് പരീക്ഷകള്‍ നടക്കുക.
പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കും.
എസ്എസ്എല്‍സി പരീക്ഷയുടെ മോഡല്‍ എക്‌സാം മാര്‍ച്ച് 21 മുതല്‍ 25 വരെ നടക്കും. ഹയര്‍സെക്കന്‍ഡറി മോഡല്‍ എക്‌സാം മാര്‍ച്ച് 16 മുതല്‍ 21 വരെ നടക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റേത് മാര്‍ച്ച് 16 മുതല്‍ 21 വരെ നടക്കും.
പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ 19 വരെ നടക്കും. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെ നടക്കും. വിഎച്ച്എസ് സി പ്രാക്ടിക്കല്‍ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ നടക്കും.
അധ്യാപകരുടെ പരിശീലന ക്യാംപുകൾ മെയ് മാസത്തിൽ നടത്തുമെന്നും അടുത്ത വർഷത്തെ അക്കാദമിക്ക് കലണ്ടർ മെയ് മാസത്തിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പരീക്ഷ നടത്തി സാധാരണ രീതിയില്‍ ജൂണില്‍ തന്നെ സ്‌കൂളുകള്‍ തുറക്കാനാണ് പദ്ധതി. വിഷു, റംസാന്‍, ഈസ്റ്റര്‍ എന്നിവ കൂടി കണക്കിലെടുത്താണ് പരീക്ഷകള്‍ പെട്ടന്ന് തീര്‍ക്കാന്‍ ആലോചിക്കുന്നത്. ഫെബ്രുവരി 27 നാണ് സ്‌കൂളുകള്‍ പൂര്‍ണമായും തുറന്നത്. കൊവിഡ് ലോക്ഡൗണിന് ശേഷം സ്‌കൂളുകള്‍ തുറന്ന ആദ്യദിനം തന്നെ സംസ്ഥാനത്ത് മൊത്തം ശരാശരി 82.77% വിദ്യാര്‍ത്ഥികള്‍ ഹാജരായിരുന്നു.