Kerala News

മുന്നണി മാറ്റത്തെക്കുറിച്ചുള്ള ഒരു ചർച്ചയും ലീഗിൽ നടന്നിട്ടില്ല ; പിഎംഎ സലാം

മുന്നണി മാറ്റത്തെക്കുറിച്ചുള്ള ഒരു ചർച്ചയും ലീഗിൽ നടന്നിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. കെടി ജലീലും കുഞ്ഞാലിക്കുട്ടിയും ഒരു വിവാഹവീട്ടിൽ വച്ച് കണ്ടുമുട്ടിയപ്പോൾ തമ്മിൽ സംസാരിച്ചിരുന്നു എന്നാൽ ഇതിനെ മുന്നണി മാറ്റത്തിനുള്ള ചർച്ചയായി കാണാനാവില്ലെന്നും പിഎംഎ സലാം പറഞ്ഞു.

സിൽവർ ലൈൻ പദ്ധതിയിൽ ഒരു ചർച്ചയ്ക്ക് പോലും മുഖ്യമന്ത്രി തയ്യാറാവുന്നില്ല. വിദ്യാഭ്യാസ മേഖലയും കുത്തഴിഞ്ഞ നിലയിലാണെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൈകൂലി വ്യാപകമാണെന്നും സലാം ആരോപിച്ചു. കേരളത്തിലെ വിദ്യാർത്ഥികൾ യുക്രയിനിൽ പോയി പഠിക്കാൻ കാരണം ഇവിടെ പഠന സൗകര്യമില്ലാത്തതാണ്. വഖഫ് – പിഎസ്സി വിഷയത്തിൽ അടുത്ത ഘട്ടം സമരം ഉടനെ തുടങ്ങും. ഇതിന്റെ ഭാഗമായി ഈ മാസം 17 ന് നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്ന് പി എം എ സലാം വ്യക്തമാക്കി.

സംസ്ഥാനത്ത് ക്രമസമാധാന നില തകർന്ന നിലയിലാണ്. വ്യാപകമായി അക്രമസംഭവങ്ങൾ നടക്കുന്നു. സർക്കാരിന് ഇതൊന്നും തടയാൻ കഴിയുന്നില്ല. സംസ്ഥാനം ഗുരുതരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. തിരുവനന്തപുരം ലോകത്തിന്റെ തന്നെ ക്രിമിനൽ തലസ്ഥാനമായി മാറി. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പി എം എ സലാം വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!