ദേശീയ ഫൂട്ട് വോളി ചാമ്പ്യൻഷിപ്പ് ലോഗോ പ്രകാശനം ചെയ്തു.
കോഴിക്കോട് 2022 മാർച്ച് 25 മുതൽ 27 വരെ കോഴിക്കോട് ബീച്ചിൽ വെച്ച് നടക്കുന്ന ദേശീയ ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിന്റെ ലോഗോ കോഴിക്കോട് കളക്ടര്റ്റിൽ വെച്ച് കേരള പൊതുമരാമത്തു, ടൂറിസം വകുപ്പ് മന്ത്രി Adv പി എ മുഹമ്മദ് റിയാസ് കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഓ രാജ്ഗോപാൽ ഓർഗാനൈസിങ് കമ്മിറ്റി വർക്കിംഗ് ചെയർമാൻ കെ വി അബ്ദുൽ മജീദ് എന്നിവർക് കൈ മാറി കൊണ്ട് പ്രകാശനം ചെയ്തു, ദേശീയ ഫൂട്ട് വോളി അസോസിയേഷൻ സെക്രട്ടറി ജനറൽ എ കെ മുഹമ്മദ് അഷറഫ് അധ്യ ക്ഷത വഹിച്ച ചടങ്ങിൽ കേരള സ്പോർട്സ് കൗൺസിൽ മെമ്പർ പി ടി ആഗസ്റ്റിൻ, പി കിഷൻ ചന്ദ്, adv എം രാജൻ, പി ടി ആസാദ്, കെ വി. ജയാനന്ദൻ , ടി പി എം ഹാഷിർ അലി, അമൽ സേതുമാധവൻ കെ എന്നിവർ സംസാരിച്ചു