പാലക്കാട് ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാല് പേര് പുഴയില്‍ ചാടി. അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കൂത്തുപാത സ്വദേശി അജിത്കുമാറും കുടുംബവുമാണ് പുഴയില്‍ ചാടിയത്.
അജിത് കുമാര്‍, ഭാര്യ ബിജി, മകള്‍ പാറു എന്നിവരുടെ മൃതദേഹം കണ്ടെത്തി . അജിത്തിന്റെ മറ്റൊരു മകളായ അശ്വനന്ദയുടെ തിരച്ചില്‍ തുടരുകയാണ്.
കേസുമായി ബന്ധപ്പെട്ട മനോവിഷമത്തിലാണ് മരിക്കുന്നതെന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി.