തമ്പാനൂരില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.ഇന്ന് രാവിലെ എട്ടരയോടെയാണ് നാഗർകോവിൽ സ്വദേശി അയ്യപ്പ(34)നെ ബൈക്കിലെത്തിയ ഒരാൾ അതി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.രാവിലെ 8.30 ഓടെയാണ് കൊലയാളി ഹോട്ടലില്‍ എത്തിയത്. ബൈക്കില്‍ എത്തിയ ഇയാളുടെ പക്കല്‍ ഒരു ബാഗും വെട്ടുകത്തിയും ഉണ്ടായിരുന്നു. മുപ്പത് വയസ്സിന് താഴെ പ്രായം തോന്നിക്കുന്ന ഇയാള്‍ കസേരയില്‍ ഇരുന്ന അയ്യപ്പനെ തലയില്‍ പിടിച്ച് മേശയില്‍ ചേര്‍ത്തു കിടത്തി തുടരെ വെട്ടുകയായിരുന്നു.സംഭവം നടക്കുന്ന സമയത്ത് സമീപത്ത് ആരുമുണ്ടായിരുന്നില്ല. കൂടെ ഉണ്ടായിരുന്ന റിസപ്ഷന്‍ ബോയി പുറത്ത് പോയ സമയത്താണ് കൊലപാതകമെന്നതും ശ്രദ്ധേയമാണ.് തുടര്‍ന്ന് കടന്നുകളഞ്ഞ അക്രമിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.30 സെക്കന്റനുള്ളിലാണ് കൊലപാതകം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. കൊലപാതക ശേഷം കടന്നു കളഞ്ഞ ഇയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.