Kerala News

നേട്ടങ്ങളില്‍ കൈയടിക്കാതെ ഭരണപക്ഷം;കെ.ആർ ജ്യോതിലാലും സഭയിൽ,ഗ്രൂപ്പ് ഫോട്ടോ ഒഴിവാക്കി

ബജറ്റ് സമ്മേളനത്തിന്‌ തുടക്കം കുറിച്ച് കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം. കോവിഡ് അതിജീവനത്തെ പരാമർശിച്ചു കൊണ്ടായിരുന്നു ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.കൊവിഡിനെ പ്രതിരോധിക്കാൻ കഴിഞ്ഞത് ആശ്വാസമാണെന്ന് ഗവർണർ പറഞ്ഞു. സൗജന്യമായി വാക്‌സിൻ നൽകാനായെന്നും ഗവർണർ പറഞ്ഞു.കൊവിഡ് പോരാൡകൾക്ക് അഭിവാദ്യമർപ്പിച്ചു.’18 വയസിന് മുകളിലുള്ള നൂറ് ശതമാനം പേർക്കും വാക്‌സിൻ നൽകാനായി. നീതി ആയോഗ് കണക്കുകളിൽ മികച്ച പ്രകടനമാണ് കേരളത്തിന്റേത്. ആരോഗ്യ മേഖലയിൽ കേരളം മുന്നിലാണ്’- ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതിനെത്തുടര്‍ന്ന് ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതും ഒഴിവാക്കി

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ ഭാഗങ്ങൾ

  • കോവിഡ് പ്രതിസന്ധികാലത്തെ അതിജീവനം. രോഗവ്യാപനകാലത്ത് സർക്കാർ ഒപ്പം നിന്നു. കോവിഡിനെ വിജയകരമായി പ്രതിരോധിച്ചു. രോഗവ്യാപന കാലത്ത് സർക്കാർ ഒപ്പം നിന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം നൽകി. 
  • സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതി വിജയകരമായി നടപ്പാക്കി.
  • ജന സുരക്ഷയ്ക്കാണ്‌ പ്രധാനം മുല്ലപ്പെരിയാർ വിഷയത്തിൽ ജലനിരപ്പ് 136 അടി ആക്കി നിലനിർത്തണം. പുതിയ ഡാം വേണം.
  • കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുള്ള കെടുതികൾ നേരിടാണ് സർക്കാർ നടപടിയെടുത്തു. 
  •  കേരളം സുസ്ഥിര വികസന സൂചികകളിൽ ഏറെ മുന്നിൽ. കേരളം രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം.
  • നീതീ ആയോഗിന്റെ വികസന സൂചികകളിൽ കേരള ആരോഗ്യ മേഖല ഒന്നാമത്. നീതി ആയോഗിന്റെ നിർദേശങ്ങൾ നടപ്പിലാക്കി.
  • എല്ലാവർക്കും വീടും ഭൂമിയും എന്ന സർക്കാർ വാഗ്ദാനം പാലിക്കും.
  • നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം. കേന്ദ്ര പൂളിൽ നിന്നും നികുതി കുറയുന്നതിൽ പരാമർശം. ധനക്കമ്മി കുറക്കുന്നതിനുള്ള ഗ്രാൻഡിൽ കേന്ദ്രം കുറവു വരുത്തി. കടുത്ത സാമ്പത്തിക ബാധ്യതയാണ് കോവിഡിൽ ഉണ്ടായത്. പ്രതിസന്ധി കാലത്ത് കേന്ദ്രം സഹായിച്ചില്ല. സംസ്ഥാന വിഹിതം കുറച്ചു. 6500 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരമായി ലഭിക്കാനുണ്ട്.
  • വാഗ്ദാനങ്ങളൊക്കെ സർക്കാർ നടപ്പിലാക്കി. എല്ലാവർക്കും ഭൂമിയും വീടും ഉറപ്പാക്കും.
  • സാമ്പത്തിക പുനരുജ്ജീവനത്തിന് പദ്ധതികൾ.
  • കൂടുതൽ നിക്ഷേപം ആകർഷിക്കാൻ വഴി തേടും.
  • കെ റെയിൽ സർക്കാരിന്റെ അഭിമാന പദ്ധതി. പരിസ്ഥിതി സൗഹൃദ പദ്ധതിയാണ് കെ റെയിൽ. കെ റെയിലിന് അനുമതി നൽകണം. സർക്കാർ ഉടൻ തീരുമാനമെടുക്കണം. അതിവേഗ യാത്രയ്ക്ക് പദ്ധതി അനിവാര്യം.
  • കാർബൺ ബഹിർഗമനം കുറക്കാൻ നടപടിയെടുക്കും.
  • സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനം കൂട്ടാൻ കൂടുതൽ ഫാർമർ പ്രൊഡ്യൂസർ യൂണിറ്റുകൾ. സ്ത്രീകൾക്കും യുവാക്കൾക്കുമായി കൃഷിശ്രീ യുണിറ്റുകൾ ആരംഭിക്കും. നിലവിലെ കുറഞ്ഞ പ്രീമിയത്തിൽ ലീഡിങ് ഇൻഷുറൻസ് കമ്പനിയുടെ സേവനം ലഭ്യമാക്കും.
  • വ്യവസായികളുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹാരിക്കും. വ്യവസായ സ്ഥാപനങ്ങളിലെ ആവർത്തിച്ചുള്ള പരിശോധനകൾ ഒഴിവാക്കും. സംസ്ഥാനം വ്യവസായ സൗഹൃദം.
  • കൈത്തറിക്ക് കേരള ബ്രാൻഡ് കൊണ്ടു വരും.

നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്ക് കൈയടിക്കാതെ ഭരണപക്ഷം . നയപ്രഖ്യാപനത്തില്‍ ഒപ്പിടാന്‍ ഉപാധികള്‍ വെച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോടുള്ള പ്രതിഷേധമാണെന്ന് സൂചന. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ ഡസ്‌കില്‍ അടിച്ച് സന്തോഷം പ്രകടിപ്പിക്കുമായിരുന്നു. ഇത്തവണ നിശബ്ദമായി കേള്‍ക്കുകയാണ് ഭരണപക്ഷം.ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം കേള്‍ക്കാനുള്ള ഉദ്യോഗസ്ഥ ഗ്യാലറിയില്‍ ഇന്നലെ നടപടി നേരിട്ട കെ.ആര്‍ ജ്യോതിലാല്‍ എത്തി. നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ മുന്നോട്ട് വെച്ച ഉപാധിയുടെ അടിസ്ഥാനത്തില്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നും ജ്യോതിലാലിനെ ഇന്നലെ തെറിപ്പിച്ചിരുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!