ലോകായുക്ത ഓര്‍ഡിനന്‍സ് സംബന്ധിച്ച് മുന്നണിയില്‍ മതിയായ ചര്‍ച്ച നടന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഓര്‍ഡിനന്‍സിന് പകരം വിഷയം ബില്ലായി നിയമസഭയില്‍ കൊണ്ടുവരാമായിരുന്നു എന്നും കാനം തിരുവനന്തപുരത്ത് പ്രതികരിച്ചു.അഭിപ്രായം സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കിയതെന്ന് കാനം പറഞ്ഞു.നിയമസഭ ചേരാന്‍ ഒരു മാസം മാത്രമുള്ളപ്പോള്‍ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും കാനം എതിര്‍പ്പ് പരസ്യമാക്കിക്കൊണ്ട് വ്യക്തമാക്കുന്നു. ഓര്‍ഡിനന്‍സായി കൊണ്ടുവരാനുള്ള നീക്കമാണ് വിവാദത്തിന് കാരണം. ബില്ലായി അവതരിപ്പിചെങ്കില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാമായിരുന്നു എന്നും സിപിഐ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. ലോകായുക്ത മറ്റു സംസ്ഥാനങ്ങള്‍ ചിന്തിക്കും മുന്‍പ് കേരളം കൊണ്ടുവന്നതാണ്. ലോകായുക്ത 12 ഉം 14 ഉം വകുപ്പുകള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.