News Sports

ബംഗ്ലാദേശിന് കൂറ്റൻ സ്കോർ; ന്യൂസീലൻഡ് പൊരുതുന്നു

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസീലൻഡ് പൊരുതുന്നു. നാലാം ദിനം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ ആതിഥേയർക്ക് 5 വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. ഒരു ദിവസം പൂർണമായും അവശേഷിക്കെ ജയം ബംഗ്ലാദേശിന് വളരെ എളുപ്പമാകും.

ആദ്യ ഇന്നിഗ്‌സിൽ 328 റൺസ് നേടി പുറത്തായ ന്യൂസീലൻഡിനെ ഞെട്ടിച്ച് 458 റൺസെന്ന കൂറ്റൻ സ്കോറാണ് ബംഗ്ലാദേശ് നേടിയത്.

ക്യാപ്റ്റൻ മോമിനുൽ ഹഖ് (88), ലിറ്റൺ ദാസ് (86), മഹ്മൂദുൽ ഹസൻ ജോയ് (78), നസ്മുൽ ഹുസൈൻ ഷാൻ്റോ (64) എന്നിവർ അർദ്ധസെഞ്ചുറികളുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ മെഹദി ഹസൻ (47) അടക്കം മറ്റ് താരങ്ങളും നിർണായ സംഭാവന നൽകി. ബംഗ്ലാ നിരയിൽ 8 താരങ്ങളും ഇരട്ടയക്കം കടന്നു. ന്യൂസീലൻഡിനായി ട്രെൻ്റ് ബോൾട്ട് 4 വിക്കറ്റ് വീഴ്ത്തി.

4 വിക്കറ്റ് വീഴ്ത്തി ഇബാദത്ത് ഹുസൈനാണ് മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡിനെ തകർത്തത്. ടോം ലതം (14), ഡെവോൺ കോൺവേ (13), ഹെൻറി നിക്കോൾസ് (0), ടോം ബ്ലണ്ടൽ (0) എന്നിവർ വേഗം പുറത്തായപ്പോൾ വിൽ യങ് ആണ് ന്യൂസീലൻഡിനെ താങ്ങിനിർത്തിയത്. നാലാം ദിനം കളി അവസാനിക്കുമ്പോൾ ന്യൂസീലൻഡ് 5 വിക്കറ്റ് നഷ്ടത്തിൽ 147 റൺസെന്ന നിലയിലാണ്. റോസ് ടെയ്‌ലർ (37), രചിൻ രവീന്ദ്ര (6) എന്നിവരാണ് ക്രീസിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!