പാർലമെന്റ സമ്മേളനത്തിൽ എത്താതിരിക്കുന്ന എംപിമാർക്ക് കർശന മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സ്വയം മാറൂ, അല്ലെങ്കിൽ മാറ്റങ്ങളുണ്ടാകുമെന്ന് മോദി പറഞ്ഞു. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് മോദി എംപിമാരെ വിമർശിച്ചത്..’ദയവായി പാർലമെന്റിലും മറ്റ് യോഗങ്ങളിലും പങ്കെടുക്കുക. കുട്ടികളെപ്പോെലെ നിങ്ങളെ ഈ വിഷയത്തിൽ ഞാൻ തുടർച്ചയായി സമ്മർദ്ദം ചെലുത്തുന്നത് നല്ലതല്ല. ,’ പ്രധാനമന്ത്രി പറഞ്ഞു.
പാർലമെന്റിൽ ശീതകാല സമ്മേളനം നടന്നു കൊണ്ടിരിക്കെ കേന്ദ്രത്തിനെതിരെ വലിയ പ്രതിപക്ഷ ശബ്ദം ഉയരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. നാഗാലാന്റിൽ സുരക്ഷാ സേനയുടെ വെടിവെപ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ട സംഭവമുൾപ്പെടെ ചൂണ്ടിക്കാട്ടി വലിയ വിമർശനമാണ് പ്രതിപക്ഷം ശീതകാല സമ്മേളനത്തിൽ കേന്ദ്രത്തിനെതിരെ ഉന്നയിക്കുന്നത്.
ഡിസംബർ 23 വരെയാണ് സമ്മേളനം. എന്നാൽ ഇരു സഭകളും പ്രതിപക്ഷ പ്രതിഷേധം മൂലം മൂന്നോട്ടുപോകാൻ സാധിക്കാത്ത അവസ്ഥയാണ്.