ചെന്നൈ സൂപ്പർ കിങ്സിന്റെ തല ധോണി തന്നെ. ഐ പി എൽ മെഗാ ലേലം നടക്കാനിരിക്കെ ധോണിയുമായി ചെന്നൈ കരാറൊപ്പിട്ടു. ഇനി മൂന്ന് സീസണിൽ കൂടി ധോണി മഞ്ഞ കുപ്പായത്തിലുണ്ടാകും. ധോണിക്ക് പുറമേ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, ഓപ്പണർ റിതുരാജ് ഗെയ്ക്വാദ് എന്നിവരേയും ചെന്നൈ നിലനിർത്തിയിട്ടുണ്ട്.
ഇതിനിടെ ഇംഗ്ലീഷ് താരം മോയിൻ അലിയുമായി ചെന്നൈ മാജേ്മെന്റ് ചർച്ചകൾ തുടങ്ങിയെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. ചെന്നൈ ചിദംബര സ്റ്റേഡിയത്തിലെ പിച്ചിൽ അലിക്ക് നേട്ടമുണ്ടാക്കാനാകുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ. ബി.സി.സി.ഐയുടെ നിയമമനുസരിച്ച് ഓരോ ഫ്രാഞ്ചൈസിക്കും നാല് കളിക്കാരെ നിലനിർത്താം. ഈ നിയമമനുസരിച്ച്ചെന്നൈ നിലനിർത്തുന്ന മറ്റൊരു താരമാണ് ര സാം കറൻ. .
നേരത്തെ ചെന്നൈയിൽ തന്നെ തുടരുമെന്ന സൂചന ധോണിയും നൽകിയിരുന്നു. എന്‍റെ അവസാന ഏകദിന മത്സരം റാഞ്ചിയിലായിരുന്നു. അവസാന ട്വന്‍റി 20 ചെന്നൈയിലാകുമെന്നാണ് പ്രതീക്ഷ. അത് അടുത്ത വർഷമോ അഞ്ച് വർഷം കഴിഞ്ഞോ സംഭവിക്കാമെന്നായിരുന്നു ധോണിയുടെ കമന്‍റ്.
2022 ജനുവരിയിലാണ് ഐ.പി.എല്ലിന്‍റെ മെഗാലേലം നടക്കുന്നത്. രണ്ട് പുതിയ ടീമുകൾ കൂടി ടൂർണമെന്‍റിലെത്തിയതോടെയാണ് മെഗാ ലേലത്തിന് കളമൊരുങ്ങിയത്