Kerala News

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞു വരുന്നു; രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം; മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് സാഹചര്യം കുറഞ്ഞു വരുകയാണെന്നും രണ്ടാം ഡോസ് വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
വാക്‌സിന്‍ സ്വീകരിക്കുന്നതിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിലും വലിയ വിമുഖത പൊതുവെ കണ്ടുവരുന്നുണ്ട്. മിക്ക യൂറോപ്യന്‍ രാജ്യങ്ങിളും കൊവിഡ് തരംഗം പുനരാരംഭിച്ചത് ഗൗരവപൂര്‍വ്വം കാണണമെന്നും മുഖ്യമന്ത്രി തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

കോവിഡ് രോഗവ്യാപനം വലിയ തോതിൽ കുറഞ്ഞിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. പ്രതിസന്ധികൾ മറികടന്നുകൊണ്ട് മുന്നോട്ടു പോകുവാനുള്ള പ്രയത്നത്തിലാണ് നമ്മൾ. പക്ഷേ, ഈ ഘട്ടത്തിൽ കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നതിലും വാക്സിൻ സ്വീകരിക്കുന്നതിലുമുള്ള വിമുഖത വീണ്ടുമൊരു പ്രതിസന്ധിയിലേയ്ക്ക് നമ്മെ തള്ളിവിടുമെന്ന കാര്യം മറന്നുകൂടാ. യൂറോപ്പിലെ പല രാജ്യങ്ങളിലും കോവിഡ് തരംഗം പുനരാരംഭിച്ചിട്ടുള്ളത് ഗൗരവപൂർവ്വം കാണേണ്ടതുണ്ട്.
കോവിഡ് തരംഗം വീണ്ടും കണ്ടു തുടങ്ങിയ രാജ്യങ്ങളിൽ വാക്സിനേഷനെടുക്കുന്നതിൽ ഉണ്ടാകുന്ന താല്പര്യക്കുറവ് രോഗവ്യാപനം വർധിച്ചതിൻ്റെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു. മിക്ക രാജ്യങ്ങളും 60% വാക്സിനേഷൻ മാത്രമാണ് കൈവരിച്ചിട്ടുള്ളത്. ഡൽറ്റ വൈറസിനെ നേരിട്രാൻ 80% ആളുകളെങ്കിലും രണ്ടു ഡോസ് വാക്സിനേഷനും എടുക്കേണ്ടതുണ്ട്. ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചവർ രണ്ടാം ഡോസ് വാക്സിനെടുക്കുന്നതിൽ കാണിക്കുന്ന അലംഭാവവും രോഗബാധക്കുള്ള പ്രധാനകാരണമാണ്. ഒന്നാം ഡോസ് വാക്സിനെടുത്തവർ നിശ്ചിതസമയത്ത് രണ്ടാം ഡോസ് സ്വീകരിക്കേണ്ടതിൻ്റെ പ്രാധ്യാന്യത്തെയാണിത് സൂചിപ്പിക്കുന്നത്. വാക്സിനേഷൻ ത്വരിതഗതിയിൽ നടക്കുകയും 80% ത്തോളാം പേർ വാക്സിനെടുക്കുകയും ചെയ്തിട്ടുള്ള രാജ്യങ്ങളിൽ കോവിഡ് കെട്ടടിങ്ങിയിട്ടുണ്ട്.
കേരളത്തിൽ ഒന്നാം ഡോസ് വാക്സിനേഷൻ 95.74% പേർ സ്വീകരിച്ചെങ്കിലും രണ്ടാം ഡോസ് വാക്സിനേഷൻ ഇതുവരെ 60.46.48 % പേരാണ് സ്വീകരിച്ചിട്ടുള്ളത്. രണ്ടാം ഡോസ് വാക്സിനേഷനെടുക്കുന്നതിൽ വിമുഖത ഉടലെടുക്കുന്നതായും കാണുന്നുണ്ട്. ഒന്നാം ഡോസ് വാക്സിനെടുത്തവരുടെ രോഗപ്രതിരോധ ശേഷി കുറഞ്ഞു വരുന്ന സാഹചര്യത്തിൽ രണ്ടാം ഡോസ് തക്ക സമയത്തെടുത്തില്ലെങ്കിൽ ആദ്യഡോസ് എടുത്തതിന്റെ പ്രയോജനം ലഭിക്കാതെ പോകും. യൂറോപ്യൻ അനുഭവങ്ങളിൽ നിന്നും പാഠമുൾകൊണ്ട് വാക്സിനേഷൻ രണ്ട് ഡോസും എല്ലാവരും വൈകാതെ സ്വീകരിക്കേണ്ടതാണ്. രോഗം കുറഞ്ഞ് തുടങ്ങിയെങ്കിലും കോവിഡ് പെരുമാറ്റചട്ടങ്ങൾ പാലിക്കുന്നതിൽ തുടർന്നും ശ്രദ്ധിക്കയും വേണം. ഈ ഘട്ടത്തെ ശ്രദ്ധാപൂർവം നേരിട്ടില്ലെങ്കിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കപ്പെടും. അതിനിട വരുത്താതെ ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കാൻ നമുക്ക് സാധിക്കണം.

അതേസമയം പ്രതിദിന കൊവിഡ് ടെസ്റ്റുകള്‍ കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് നാഗാലാന്റ്, സിക്കിം, മഹാരാഷ്ട്ര, കേരളം, ഗോവ, മണിപ്പൂര്‍, മേഘാലയ, മിസോറാം, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കത്തയച്ചു . കൊവിഡ് പരിശോധന കൃത്യമായി നടക്കാത്തതിനാല്‍ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവരുന്നില്ലെന്ന് കത്തില്‍ പറയുന്നു. കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായിട്ടം യൂറോപിലടക്കം കൊവിഡ് കേസുകള്‍ നവംബര്‍ മാസത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!