വിലക്കയത്തിനെതിരെ സര്‍ക്കാറിനെ വിമര്‍ശിച്ച് മുന്‍ മന്ത്രി പികെ അബ്ദുറബ്ബ്. വിപണിയില്‍ ഇടപെടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം ആരോപിച്ചു.ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അബ്ദുറഹബ്ബിന്റെ പ്രതികരണം.പെട്രോൾ, ഡീസൽ അധിക നികുതി കുറക്കാൻ പറഞ്ഞപ്പോൾ കേൾക്കാതിരുന്നത് മറ്റൊന്നും കൊണ്ടല്ല, വില കുറക്കുന്ന ആ പരിപാടി അതു ഞങ്ങൾക്കില്ല.
വിലക്കയറ്റം കൊണ്ട് ആരും പൊറുതി മുട്ടില്ല,കടലയും, പരിപ്പും, ഉഴുന്നുമൊക്കെ സർക്കാർ
കിറ്റിലൂടെ നൽകുന്നുണ്ടല്ലോ. സർക്കാർ നൽകുന്ന കടലയും പരിപ്പും, ഉഴുന്നുമൊക്കെ സ്വർണ്ണം
തൂക്കുന്ന പോലെ തൂക്കി ദിവസവും 3 ഗ്രാം വീതം ചെലവഴിച്ചാൽ തന്നെ ഒരു മാസത്തിനത് ധാരാളമാണ്. എന്നും അദ്ദേഹം പരിഹസിച്ചു
പോസ്റ്റ് പൂര്‍ണരൂപം
ഉഴുന്നും, ചെറുപയറും, കടലയും വരെ സെഞ്ച്വറിയടിച്ചപ്പോൾ പച്ചക്കറിയും മോശമാക്കിയില്ല.
മുരിങ്ങയും, വെണ്ടക്കയും, ബീൻസും വരെയിപ്പോൾ വെടിക്കെട്ട് ബാറ്റിംഗാണ്, സെഞ്ച്വറിയിലേക്കുള്ള കുതിപ്പിലാണ്…
ഇതൊന്നും വിലക്കയറ്റമാണെന്ന് ആരും
തെറ്റിദ്ധരിക്കരുത്, നമ്മുടെ നാട്ടിനെ യൂറോപ്പ് പോലെയാക്കുമെന്ന് LDF ജനങ്ങൾക്ക് തന്ന ഉറപ്പാണ്.. അതാണ് യാഥാർത്ഥ്യമാകുന്നത്.വൈദ്യുതി ചാർജ്ജും, ബസ് ചാർജ്ജും,വാട്ടർ ചാർജ്ജും ലോകനിലവാരത്തിലാക്കാനുള്ള
തയ്യാറെടുപ്പിലാണീ സർക്കാർ. പെട്രോൾ, ഡീസൽ അധിക നികുതി കുറക്കാൻ പറഞ്ഞപ്പോൾ
കേൾക്കാതിരുന്നത് മറ്റൊന്നും കൊണ്ടല്ല, വില കുറക്കുന്ന ആ പരിപാടി അതു ഞങ്ങൾക്കില്ല.
വിലക്കയറ്റം കൊണ്ട് ആരും പൊറുതി മുട്ടില്ല,
കടലയും, പരിപ്പും, ഉഴുന്നുമൊക്കെ സർക്കാർ
കിറ്റിലൂടെ നൽകുന്നുണ്ടല്ലോ. സർക്കാർ നൽകുന്ന കടലയും പരിപ്പും, ഉഴുന്നുമൊക്കെ സ്വർണ്ണം
തൂക്കുന്ന പോലെ തൂക്കി ദിവസവും 3 ഗ്രാം വീതം ചെലവഴിച്ചാൽ തന്നെ ഒരു മാസത്തിനത് ധാരാളമാണ്.
അടുത്ത കിറ്റിൽ ഓരോ കോലുമിഠായി കൂടി
നൽകുന്നതോടെ ജനത്തിന് സന്തോഷം…!
അടുത്തൊന്നും തെരഞ്ഞെടുപ്പില്ലല്ലോ…