ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയില്‍ ഉണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മരണം.കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 30 പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ജില്ലയിലെ ചെയ്യേരു നദി കര കവിഞ്ഞൊഴുകിയതിനെ തുടർന്ന് നിരവധി ഗ്രാമങ്ങളിൽ വെള്ളക്കെട്ടുണ്ടായി. നന്ദലൂരിലെ സ്വാമി ആനന്ദ ക്ഷേത്രവും വെള്ളത്തിനടിയിലായി.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ആന്ധ്രാപ്രദേശില്‍ ശക്തമായ മഴ തുടരുകയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
#Andhrapradeshrains: #Papagni river in spate at #Gandi #Anjaneya Swamy temple in #Kadapa district @NewIndianXpress pic.twitter.com/YE5lAirOcD
— TNIE Andhra Pradesh (@xpressandhra) November 19, 2021