കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വൈറലായി 2021 ജനുവരി 14ലെ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ‘എന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ, കര്‍ഷകവിരുദ്ധ നിയമങ്ങള്‍ സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവരും’, ഇതിന്‍റെ സ്ക്രീന്‍ഷോട്ടുകളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
2021 ജനുവരി 14-നാണ് മാധ്യമങ്ങളോട് സംസാരിക്കുന്ന ചെറിയ വീഡിയോ സഹിതം രാഹുല്‍ഗാന്ധി ഇക്കാര്യം ട്വീറ്റ് ചെയ്തത്. ‘കര്‍ഷകര്‍ ഇപ്പോള്‍ നടത്തുന്ന സമരത്തില്‍ എനിക്ക് അഭിമാനം തോന്നുന്നു. അവര്‍ക്ക് എന്റെ പൂര്‍ണപിന്തുണയുണ്ട്. ഇനിയും അവരോടൊപ്പംനില്‍ക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും, എന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ’ എന്നാണ് 22 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രാഹുല്‍ സ്പഷ്ടമാക്കിയത് .
അത് വീണ്ടും റീട്വീറ്റ് ചെയ്തിരിക്കുകയാണ് രാഹുൽ. ‘സമരത്തിന് രാഷ്ട്രീയ മാനം നൽകാൻ പലകുറി ശ്രമിച്ചെങ്കിലും വിലപ്പോയില്ല. മഴയിലും മഞ്ഞിലും ചൂടിലും സമരം തുടർന്നതോടെ കേന്ദ്രം ഒടുവിൽ കർഷകർക്ക് മുന്നിൽ മുട്ടുമടക്കുകയായിരുന്നു’– അന്ന് പറഞ്ഞ വാക്കുകൾ രാഹുൽ വീണ്ടും അവർത്തിച്ചു.
देश के अन्नदाता ने सत्याग्रह से अहंकार का सर झुका दिया।
— Rahul Gandhi (@RahulGandhi) November 19, 2021
अन्याय के खिलाफ़ ये जीत मुबारक हो!
जय हिंद, जय हिंद का किसान!#FarmersProtest https://t.co/enrWm6f3Sq