Entertainment Kerala News

‘കുറുപ്പിനെ’ സ്വീകരിച്ച് ജനങ്ങള്‍; ആദ്യദിനത്തില്‍ പിന്നിലാക്കിയത് വമ്പന്‍ ചിത്രങ്ങളെ

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രം കുറുപ്പിന് വമ്പന്‍ സ്വീകരണം നല്‍കി പ്രേക്ഷകര്‍. കേരളത്തില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ ഷോകള്‍ കളിക്കുന്ന ചിത്രമെന്ന റെക്കോര്‍ഡ് കരസ്ഥമാക്കിയ കുറുപ്പ് സംസ്ഥാനത്ത് 500 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ വൈകിട്ടായപ്പോഴേക്കും അത് 550 സ്‌ക്രീനുകളിലേക്ക് എത്തിയിരുന്നു. അതില്‍ ഭൂരിഭാഗവും ഹൗസ്ഫുള്ളുമായിരുന്നു. കൂടാതെ അധിക പ്രദര്‍ശനങ്ങളും നടത്തി . ഇപ്പോഴിതാ ആദ്യദിനം തന്നെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ കുറുപ്പ് മലയാളത്തിലെ പല ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളെയും ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡില്‍ പിന്നിലാക്കിയിരിക്കുകയാണ്.

Kurup review: Dulquer movie is well-scripted but has its problems | The  News Minute

മലയാള സിനിമയുടെ പ്രതാപകാലത്തിലേക്ക് തിരികെ പോകുവാന്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമെത്തിയ കുറുപ്പ് ഒരു കാരണമായിരിക്കുകയാണ്. വാരാന്ത്യത്തില്‍ കൂടുതല്‍ പ്രേക്ഷകര്‍ തീയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷ. മലയാളത്തില്‍ എന്നത് പോലെ തന്നെ തമിഴിലും തെലുങ്കിലും റെക്കോര്‍ഡ് ഓപ്പണിങ്ങാണ് കുറുപ്പിന് ലഭിച്ചിരിക്കുന്നത്. തമിഴില്‍ ദീപാവലി റിലീസായെത്തിയ ചിത്രങ്ങള്‍ പ്രതീക്ഷിച്ച വിജയം നേടാത്തത് കുറുപ്പിലേക്ക് പ്രേക്ഷകരെ കൂടുതല്‍ അടുപ്പിച്ചു. തെലുങ്കിലും മറ്റു പുതിയ റിലീസുകളെക്കാള്‍ മികച്ച ഓപ്പണിംഗ് കുറുപ്പിന് നേടാനായിട്ടുണ്ട്.

Will Dulquer's 'Kurup' unlock mystery of Sukumara Kurup? Trailer gives  indication of what to expect - CINEMA - CINE NEWS | Kerala Kaumudi Online

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച കുറുപ്പ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിയത്.

Kurup (2021) - IMDb

ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫാറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – പ്രവീണ്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍ – വിഘ്നേഷ് കിഷന്‍ രജീഷ്, മേക്കപ്പ് – റോനെക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ് – പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, പി ആര്‍ ഒ – ആതിര ദില്‍ജിത്, സ്റ്റില്‍സ് – ഷുഹൈബ് SBK, പോസ്റ്റര്‍ ഡിസൈന്‍ – ആനന്ദ് രാജേന്ദ്രന്‍ & എസ്തെറ്റിക് കുഞ്ഞമ്മ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!