Kerala News

ഈ പാർട്ടി ഒരിക്കലും രക്ഷപ്പെടാൻ പാടില്ലെന്ന ശകുനി മനസ്; ഗുളിക കഴിക്കുന്നത് പോലെ മൂന്നു നേരം ആദർശം മാത്രം പറഞ്ഞാൽ പാർട്ടി വളരില്ലെന്നും സുധീരനെതിരെ റിജിൽ

വി.എം സുധീരനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിജിൽ ചന്ദ്രൻ മാക്കുറ്റി.ഗുളിക കഴിക്കുന്നത് പോലെ മൂന്നു നേരം ആദർശം മാത്രം പറഞ്ഞാൽ പാർട്ടി വളരില്ലെന്ന് റിജിൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. യു.ഡി.എഫിന്റെ തുടർഭരണത്തെ തകർത്ത ആൾ തന്നെ ഇന്നത്തെ കെ.പി.സി.സി അദ്ധ്യക്ഷനെതിരെ പറയുമ്പോൾ അത് തനി കുശുമ്പ് കൊണ്ടാണെന്ന് ആളുകൾക്ക് മനസ്സിലാകുന്നുണ്ട് എന്നും റിജിൽ മാക്കുറ്റി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

നാല് MLA മാർ ഉള്ള കണ്ണൂരിൽ രണ്ട് പേർ ഇപ്പോഴും ഉണ്ട്. തൃശ്ശൂരിൽ ജനിച്ച് ആലപ്പുഴയിൽ എം പി യായി തിരുവനന്തപുരത്ത് താമസിക്കുന്ന നേതാവിൻ്റെ ജില്ലകളിൽ മുന്നേ എത്ര MLA ഉണ്ടായിരുന്നു ,ഇപ്പോൾ എത്ര MLA ഉണ്ട് എന്ന് അറിഞ്ഞിട്ടാണോ കണ്ണൂരിനെ കുറിച്ച് വിമർശിക്കുന്നത്.
ഉമ്മൻ ചാണ്ടി സർ ഭരിക്കുമ്പോൾ KPCC അദ്ധ്യക്ഷനായ നേതാവ് ഞാൻ KPCC പ്രസിഡൻ്റ് അല്ല പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞ് UDF സർക്കാരിനെതിരെയും കോൺഗ്രസ്സ് മന്ത്രിമാർക്ക് എതിരെ ആരോപണ ശരങ്ങൾ ഉന്നയിച്ച്, UDF ൻ്റെ തുടർ ഭരണത്തെ തകർത്ത ആൾ തന്നെ ഇന്നത്തെ KPCC പ്രഡൻ്റിനെതിരെ പറയുമ്പോൾ അത് തനി കുശിമ്പ് കൊണ്ടാണെന്ന് ആളുകൾക്ക് മനസ്സിലാകുന്നുണ്ട്.

പാലക്കാട് എം പി ശ്രി വി കെ ശ്രീകണ്ഠൻ പറഞ്ഞതാണ് നൂറു ശതമാനം ശരി കെ സുധാകരനാണ്
KPCC പ്രസിഡൻ്റ്. അത് തന്നെയാണ് ലക്ഷകണക്കിനു വരുന്ന സാധാരണ കോൺഗ്രസ്സ് പ്രവർത്തകരും പറയുന്നത്. ചോദിക്കാനും പറയാനും ഒരു പ്രസിഡൻ്റ് ഉണ്ട് എന്ന ഫീലിംഗ് സാധാരണ പ്രവത്തകർക്ക് ഇപ്പോൾ തോന്നി തുടങ്ങിയിറ്റുണ്ട്. അവർ ആവേശത്തിലാണ്. ദയവ് ചെയ്ത് അവരുടെ തീയെ കെടുത്തരുത്. ഗുളിക കഴിക്കുന്നത് പോലെ മൂന്നു നേരം ആദർശം മാത്രം പറഞ്ഞാൽ പാർട്ടി വളരില്ല.

പാർട്ടിയെ പ്രതിസന്ധിയിലാക്കി സ്വന്തം ഇമേജ് വർദ്ധിപ്പിക്കാൻ ശ്രമിച്ചതാണ് ഈ അവസ്ഥയിൽ എത്തിയത്. KPCC പ്രസിഡൻ്റ് ആയ സമയത്ത് മന്ത്രിയായ ശ്രി കെ ബാബുവിനോട് ചെയ്ത ക്രൂരത തൃപ്പൂണിത്തറപോലെയുള്ള സീറ്റ് ആണ് പരാജപ്പെടുത്തിയത്. സ്ഥാനാർത്ഥി നിർണ്ണയ സമയത്ത് അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് പോലും പറയാത്ത കാര്യകളാണ് അന്നത്തെ KPCC പ്രസിഡൻ്റ് സ്ഥാനാർത്ഥി നിർണ്ണയ സമയത്ത് കെ ബാബുവിനെതിരെ അന്ന് പറഞ്ഞത് , അത് ആരും മറന്നിട്ടില്ല. KPCC പ്രസിഡൻ്റ് പദവി ഏറ്റെടുത്ത് എല്ലാം കുളമാക്കി അവസാനം ഇട്ട് എറിഞ്ഞ് രാജിവെച്ച് പോയ ആൾ ഇപ്പോഴും വാർത്ത കിട്ടാൻ രാജി നാടകവുമായി നടക്കുകയാണ്. ഈ രാജിയൊക്കെ വെറും പ്രഹസനമാണെന്ന് നാട്ടിലുള്ളവർക്കൊക്കെ മനസ്സിലായിറ്റുണ്ട്. ഈ പാർട്ടി ഒരിക്കലും രക്ഷപ്പെടാൻ പാടില്ലെന്ന ശകുനി മനസ്സാണ് KPCC പ്രസിഡൻ്റിനെതിരെ പ്രസ്ഥാവനയുമായി വരുന്നത്തിൻ്റെ പിന്നിലുള്ള ലക്ഷ്യം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!