കുന്ദമംഗലം: ദേശീയ വ്യാപാര ദിനം ഓഗസ്റ്റ് 9 വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് ആചരിച്ചു.
രാവിലെ 9 മണിക്ക് വ്യാപാരഭവനിന് സമീപം പതാക ഉയർത്തി ലളിതമായ. ചടങ്ങിലായിരുന്നു ആചരിച്ചത്.
വ്യാപാരികൾക്ക് തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക കാർഷികമേഖല കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽ മേഖലയായ ചെറുകിട വ്യാപാര മേഖല സംരക്ഷിക്കുക എന്ന ആവശ്യമുന്നയിച്ച് ആയിരുന്നു വ്യാപാര ദിനം സംഘടിപ്പിച്ചത്.
പ്രകൃതി ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന വരോട് അനുഭാവം പ്രകടിപ്പിച്ച് വ്യാപാര ദിനത്തോടനുബന്ധിച്ച് നടത്താനിരുന്ന എല്ലാ ആഘോഷപരിപാടികളും മാറ്റിവച്ചു. കൂടാതെ നമ്മുടെ യൂണിറ്റിലും പരിസരപ്രദേശത്തും പ്രകൃതിദുരന്തം മൂലം അപകടമുണ്ടായാൽ അവരെ സഹായിക്കാൻ യൂത്ത് വിങ് ബ്ലൂ വളണ്ടിയർ സേന സജ്ജമാണെന്നും ഏതെങ്കിലും രീതിയിൽ നമ്മുടെ ആംബുലൻസ് സേവനം ആവശ്യമായി വന്നാൽ സൗജന്യ സേവനം നൽകുമെന്നും പ്രസിഡണ്ട് കെ കെ ജൗഹർ അറിയിച്ചു
ചടങ്ങിൽ പി കെ ബാപ്പു ഹാജി ടി മുഹമ്മദ് മുസ്തഫ വിശ്വനാഥൻ നായർ ബാബുമോൻ
അശ്റഫ് സിറ്റി ഫാൻസി അബ്ദുൾ നാസർ കെ.കെ അസ് ലം എന്നിവർ സംസാരിച്ചു