കുന്ദമംഗലം: ശക്തമായ മഴ പെയ്തതോടെ കുന്ദമംഗലത്ത് പഞ്ചാബ് നാഷനല്‍ ബാങ്ക് ഉള്‍പ്പെടെ ബാങ്കുകളുടെ പ്രവര്‍ത്തനം അവതാളത്തിലായി. ശക്തമായ മഴയും കാറ്റിലും വൈദ്യുതി നിലച്ചതോടെ ഇടപാടുകാര്‍ക്ക് ബാങ്കിങ് ഇടപാടുകള്‍ നടത്താനാവാതെ ബുദ്ധിമുട്ടിലായി. പല സ്ഥലങ്ങളിലും എടിഎം സംവിധാനവും തകരാറിലായതെടെ പണം എടുക്കാനോ നിക്ഷേപിക്കാനോ കഴിയാത്ത അവസ്ഥയിലാണ്.
വലിയ പെരുന്നാള്‍ വരാനിരിക്കെയുണ്ടായ ഈ തകരാര്‍ കച്ചവടക്കാരുള്‍പ്പെടെയുള്ളവരെയും ബാധിച്ചിട്ടുണ്ട്.
കുന്ദമംഗലത്തെ കോഴിക്കടകളില്‍ പോലും വൈദ്യുതി ഇല്ലാത്തത് കച്ചവടത്തെ ഏറെ ബാധിച്ചു. തുണിക്കടകളിലും ഏറെ ബാധിച്ചിട്ടുണ്ട്. മഴ ശക്തിയായതോടെ ആളുകള്‍ വീടുവിട്ട് ഇറങ്ങാത്തതിനാല്‍ ബാങ്കും കച്ചവട സ്ഥലങ്ങളുമെല്ലാം ശൂന്യമാണ്.