രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,618 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.36,385 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. കേസുകള്‍ വര്‍ധിക്കുന്നത് തുടരുന്നതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.43 ശതമാനമായി കുറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം വീണ്ടും നാല് ലക്ഷം കവിഞ്ഞു. രോഗവ്യാപനം രൂക്ഷമായി തുടരുന്ന കേരളത്തില്‍ മാത്രം 2.46 ലക്ഷം സജീവ കേസുകളാണ് ഉള്ളത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്ന് നില്‍ക്കുന്നത് ആശങ്കയാണ്.330 മരണമാണ് കോവിഡ് മൂലം രാജ്യത്ത് വെള്ളിയാഴ്ച സംഭവിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4.40 ലക്ഷമായി ഉയര്‍ന്നു. കേരളത്തില്‍ തന്നെയാണ് മരണങ്ങളും കൂടുതല്‍. ഇന്നലെ സംസ്ഥാനത്ത് 131 പേര്‍ക്കാണ് മഹാമാരി മൂലം ജീവന് നഷ്ടമായത്.
അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 58.85 ലക്ഷം വാക്സിന് ഡോസുകള്‍ വെള്ളിയാഴ്ച വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.