പത്ത് ദിവസങ്ങള്‍ക്കകം സംസ്ഥാനത്തെ കൊവിഡ് വ്യാപന തോത് കുറയുമെന്ന് വിലയിരുത്തല്‍. സര്‍ക്കാറിന്റെ പ്രോജക്ഷന്‍ റിപ്പോര്‍ട്ടിലാണ് വിലയിരുത്തല്‍. രോഗ വ്യാപന തോത് കണക്കാക്കുന്ന കോവിഡ് ആര്‍ ഘടകം ഈയാഴ്ച ഇതു വീണ്ടും ഉയര്‍ന്നില്ലെങ്കില്‍ പ്രതിസന്ധിയുണ്ടാകില്ലെന്നാണു വിലയിരുത്തല്‍. ഒരാളില്‍നിന്ന് എത്ര പേരിലേക്കു രോഗം പകരുമെന്നു കണക്കാക്കാന്‍ ഉപയോഗിക്കുന്ന സൂചകമാണ് ആര്‍ ഘടകം.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്തെ 0.96ല്‍ നിന്ന് 1.5 ആയി ഉയര്‍ന്നിരുന്നു. ഓണത്തിനു ശേഷം ആര്‍ 2 വരെ ഉയരാമെന്ന നേരത്തേ ആശങ്കയായിരുന്നു സംസ്ഥാനത്തിന് പിന്നിലുണ്ടായിരുന്നത്. പുതിയ സാഹചര്യത്തില്‍ ഈ തോതില്‍ ഉയര്‍ച്ച ഉണ്ടാകാത്ത പക്ഷം ആശങ്കയ്ക്കും സാധ്യതയില്ല. അതേസമയം, ഈയാഴ്ച അവസാനത്തോടെ രോഗികളുടെ എണ്ണം ദിവസം 40,000 ത്തിനു മുകളിലെത്താമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
എന്നാല്‍, സംസ്ഥാനത്ത് വാക്സിനേഷന്‍ നടപടികള്‍ വേഗത്തിലാവുന്നതിനാല്‍ തന്നെ ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്നുമാണ് കണക്കുകൂട്ടല്‍. ആശുപത്രികളില്‍ ഗുരുതര രോഗികളുടെ തിരക്കുണ്ടാകില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ. നിലവില്‍ കേരളത്തില്‍ 73% പേര്‍ക്ക് ഒരു ഡോസും 27% പേര്‍ക്കു 2 ഡോസും വാക്സീന്‍ നല്‍കി കഴിഞ്ഞെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍.
എല്ലാ മെഡിക്കല്‍ കോളേജുകളിലെയും സ്വകാര്യ ആശുപത്രികളിലെയും കൊവിഡ് ചികിത്സാനുഭവമുള്ള ഡോക്ടര്‍മാര്‍, വൈറോളജിസ്റ്റുകള്‍, ആരോഗ്യവിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കും..അടച്ചിടല്‍ ഒഴിവാക്കിയുള്ള നൂതന പ്രതിരോധമാര്‍ഗങ്ങളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കൊവിഡിന്റെ പുതിയ വകഭേദമായ സി.1.2 വിന്റെ ഭീഷണിയും ഉയര്‍ന്ന് കഴിഞ്ഞു. വാക്സിനെ പോലും മറികടക്കാന്‍ ശേഷിയുണ്ടെന്നാണ് കണ്ടെത്തല്‍. പ്രാദേശിക തലത്തിലെ പ്രവര്‍ത്തനം വിലയിരുത്താന്‍ തദ്ദേശ സ്ഥാപന മേധാവിമാരുടെ യോഗം വെള്ളിയാഴ്ച്ച നടക്കും. ആരോഗ്യമന്ത്രിക്ക് പുറമെ തദ്ദേശറവന്യൂ വകുപ്പ് മന്ത്രിമാരും ഈ യോഗത്തില്‍ പങ്കെടുക്കും. അതിനിടെ സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.