Kerala News

മരംമുറി കേസിലെ ധര്‍മ്മടം ബന്ധം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ്; സാജനെതിരായ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി മടക്കിയെന്നും ആരോപണം

മുട്ടില്‍ മരംമുറി വിഷയത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എന്‍ ടി സാജനെതിരായ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി മടക്കിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മരംമുറിക്കേസിലെ ധര്‍മടം ബന്ധം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ധര്‍മടത്തെ രണ്ട് വ്യക്തികളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്നത് ഗൗരവതരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുട്ടില്‍ മരം മുറി മൂന്ന് പ്രാവശ്യം നിയമസഭയില്‍ ഉന്നയിച്ചു. മരം സംരക്ഷിക്കാന്‍ സത്യസന്ധമായ നിലപാടെടുത്ത ഉദ്യോഗസ്ഥരെ വിരട്ടുകയും ഭീഷണിപ്പെടുത്തുകയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന ധര്‍മടം ബന്ധം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സാധാരണ ട്രാന്‍സ്ഫര്‍ മാത്രമാണ് സാജനെതിരെ ഉണ്ടായ നടപടി. റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ നിയമപരമായി മുന്നോട്ട് പോകുന്നതിനെക്കുറിച്ച് പ്രതിപക്ഷം ആലോചിക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമായ രീതിയിലല്ല പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!