ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന സംശയത്തില്‍ രണ്ട് യുവതികളെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തു. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് ഇവരെ പിടികൂടിയത്. സാമൂഹിക മാധ്യമങ്ങള്‍ വഴി ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന ഗ്രൂപ്പുണ്ടാക്കി ഐ എസ് ആശയ പ്രചാരണം നടത്തിയെന്നാണ് എന്‍ഐഎ ആരോപിക്കുന്നത്. ഇവരുടെ കൂട്ടാളിയായ മുസാദ് അൻവർ എന്നയാളെ എന്‍ഐഎ നേരത്തെ അറസ്റ്റുചെയ്തിരുന്നു.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ യുവതികള്‍ എന്‍ഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം. അമീര്‍ അബ്ദുള്‍ റഹ്മാന് എന്നൊരാള്‍ നേരത്തെ മംഗലാപുരത്ത് നിന്ന് പിടിയിലായിരുന്നു. ഇയാളില്‍നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് യുവതികളെ നിരീക്ഷണത്തിലാക്കിയത്. കേരളത്തില്‍ ഏഴ് പേരടങ്ങുന്ന സംഘമാണ് ഐഎസ് ആശയപ്രചാരണം നടത്തുന്നതെന്നാണ് എന്‍ഐഎ പറയുന്നത്.