സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ കുറഞ്ഞു . പവന് 600 രൂപയാണ് താഴ്ന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 35,080 രൂപ. ഗ്രാം വില 75 രൂപ കുറഞ്ഞ് 4385 രൂപയായി. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഇടിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ച കൊണ്ട് 920 രൂപയാണ് സ്വര്‍ണ വില കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നു രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും സ്വര്‍ണ വില ഇടിയാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.