Kerala News

കൊടകര കുഴൽപ്പണ കേസ്; ബിജെപി നേതാക്കൾ പ്രതികളാകില്ല; കു​റ്റ​പ​ത്രം ജൂ​ലൈ 24-ന് കോടതിയിൽ സമർപ്പിക്കും

കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സി​ല്‍ ബി​ജെ​പി നേ​താ​ക്ക​ള്‍ പ്ര​തി​ക​ള​ല്ലെ​ന്ന് പൊ​ലീ​സ്. കേ​സി​ല്‍ ആ​കെ 22 പ്ര​തി​ക​ളാ​ണു​ള്ള​ത്. കേ​സി​ല്‍ കു​റ്റ​പ​ത്രം ജൂ​ലൈ 24-ന് ​ഇ​രി​ഞ്ഞാ​ല​ക്കു​ട കോ​ട​തിയിൽ സ​മ​ര്‍​പ്പി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജൂ​ലൈ 14-ന് സംസ്ഥന അധ്യക്ഷൻ കെ ​സു​രേ​ന്ദ്ര​ന്‍ ഹാ​ജ​രാ​യി​രു​ന്നു. ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്ത ശേ​ഷം സു​രേ​ന്ദ്ര​നെ അ​ന്ന് വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. കേസുമായി ബന്ധപ്പെട്ട് 19 ബിജെപി നേതാക്കളെയാണ് ചോദ്യം ചെയ്തത്.

കവർച്ചാ പണം മുഴുവൻ കണ്ടെടുക്കുക ദുഷ്കരമെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇത് തെരഞ്ഞെടുപ്പിന് വേണ്ടി വന്ന പണമാണെന്ന് തെളിയിക്കാനുള്ള ഒന്നും അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല. ഈ പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് ഒരു മൊഴികളും ബിജെപി നേതാക്കളിൽ നിന്ന് ലഭിച്ചില്ല. അതിനാൽ ഇത് ഒരു കവർച്ചാക്കേസ് മാത്രമായി കണക്കാക്കി ഒരു കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.

പ​ണ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തി​ല്‍ ബി​ജെ​പി​കാ​ര്‍​ക്ക് പ​ങ്കു​ണ്ടെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ല്‍ ആ​രോ​പി​ക്കു​ന്നു​ണ്ട്. കേ​സ് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​ന്ദ്ര ഏ​ജ​ന്‍​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​യി​രി​ക്കും കു​റ്റ​പ​ത്ര​ത്തി​ല്‍ പ്ര​ധാ​ന​മാ​യും ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ക. ഇ​ഡി അ​ന്വേ​ഷി​ക്കേ​ണ്ട വ​കു​പ്പാ​ണി​ത്. നി​ല​വി​ല്‍ ബി​ജെ​പി നേ​താ​ക്ക​ളൊ​ന്നും കേ​സി​ല്‍ സാ​ക്ഷി​ക​ള​ല്ല. എ​ന്നാ​ല്‍ പി​ന്നീ​ട് പ്രോ​സി​ക്യൂ​ട്ട​ര്‍ ചു​മ​ത​ല​യേ​റ്റ ശേ​ഷം കോ​ട​തി ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യാ​ലേ സാ​ക്ഷി പ​ട്ടി​ക​യി​ല്‍ ബി​ജെ​പി നേ​താ​ക്ക​ള്‍ വ​രു​മോ​യെ​ന്ന് അ​ന്തി​മ​മാ​യി പ​റ​യാ​ന്‍ ക​ഴി​യൂ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!