കുന്നമംഗലം: സ്വര്‍ണ്ണാഭരണങ്ങളടങ്ങിയ ബാഗ് ഉടമക്ക് തിരിച്ച് നല്‍കി സമൂഹത്തിന് മാതൃക കാണിച്ച സാമൂഹ്യ പ്രവര്‍ത്തകനും FITU മണ്ഡലം കണ്‍വീനറുമായ സലീം മേലേടത്തിനെ വെല്‍ഫെയര്‍ പാര്‍ട്ടി കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി ആദരിച്ചു. കോഴിക്കോട് സിറ്റിയില്‍ ഓട്ടോ ഓടിക്കുന്ന ഇദ്ദേഹത്തിന്റെ ഓട്ടോയില്‍ കോട്ടൂളിയില്‍ നിന്നും കയറിയ സ്ത്രീയും കുട്ടിയും ബാഗ് മറന്ന് വെക്കുകയായിരുന്നു.
ജില്ലാ പ്രസിഡണ്ട് അസ്‌ലം ചെറുവാടി പൊന്നാട അണിയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരായ ജയപ്രകാശന്‍ മടവൂര്‍, ഇ.പി. അന്‍വര്‍ സാദത്ത്, മണ്ഡലം പ്രസിഡന്റ് ടി.പി. ഷാഹുല്‍ ഹമീദ്, സെക്രട്ടറി സി.പി. സുമയ്യ,ഫ്രറ്റെര്‍ണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി മുസ്ലിഹ് പെരിങ്ങോളം, എസ്.പി. മധുസൂദനന്‍ നായര്‍, ഉമ്മര്‍ മാസ്റ്റര്‍, പി.കെ. ബിന്ദു, എം.പി. ഫാസില്‍, എന്‍. ദാനിഷ് എന്നിവര്‍ സംബന്ധിച്ചു.