കോഴിക്കോട് : അന്തരിച്ച എം ഐ തങ്ങളുടെ വിയോഗം നാടിനും സമൂഹത്തിനും തീരാ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ മാതൃക അനുകരണീയമായിരുന്നെന്നും ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു സി രാമന്‍ അനുസ്മരിച്ചു . കലാ ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് തല്‍ഹത്ത് കുന്നമംഗലം അധ്യക്ഷം വഹിച്ചു . ജനറല്‍ സെക്രട്ടറി ബഷീര്‍ പന്തീര്‍പാടം സ്വാഗതം പറഞ്ഞ യോഗത്തില്‍ വൈസ് പ്രസിഡന്റുമാരായ കെ വി കുഞ്ഞാദു , സക്കീര്‍ ഹുസൈന്‍ കക്കോടി ,ജോയിന്റ് സെക്രെട്ടറിമാരായ വിജയ് അത്തോളി ,അബ്ദു പുതുപ്പാടി , ജമീല ടീച്ചര്‍ കൊണ്ടോട്ടി സമിതി അംഗങ്ങളായ ഖമറുദ്ധീന്‍ എരഞ്ഞോളി ,
കെ ടി ഹസ്സന്‍ എന്നിവരും സംസാരിച്ചു
പ്രത്യേക ക്ഷണിതാക്കളായ രാധാകൃഷ്ണന്‍ , പ്രമോദ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു . സ്റ്റീഫന്‍ കാസര്‍കോഡ് നന്ദിയും പറഞ്ഞു