ആരോഗ്യമേഖല ആരോഗ്യ അടിയന്തരാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആവശ്യത്തിന് അനുസരിച്ച് വാക്സിൻ കിട്ടുന്നില്ല. മൂന്ന് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് സംസ്ഥാനത്തുള്ളത്. മൂന്നാം തരംഗം നേരിടാൻ നടപടി തുടങ്ങിയെന്നും അറിയിച്ചു.
വാക്സിൻ ലഭ്യമായാൽ 45 ദിവസത്തിനകം സംസ്ഥാനത്തെ എല്ലാവർക്കും ആദ്യ വാക്സിൽ നൽകാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കൊവിഡ് മരണങ്ങൾ സർക്കാർ ഒളിപ്പിച്ചിട്ടില്ലെന്നും വിട്ടുപോയാൽ പരിശോധിക്കും മന്ത്രി കൂട്ടിച്ചേർത്തു.
സിക്ക വൈറസ് രോഗം ഭീതി വേണ്ടെന്നും കടുത്ത ജാഗ്രത മതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊതുക് നിവാരണം ആവശ്യമാണ്. ഇന്നലെ രാത്രിയോടെ 14 പേർക്ക് സിക്ക പോസിറ്റീവ് സ്ഥിരികരിച്ചു. ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. രോഗം നേരിടാൻ നടപടി തുടങ്ങിയിട്ടുണ്ട്. വെള്ളക്കെട്ടുകൾ ഉള്ള സ്ഥലത്താണ് രോഗം കണ്ടെത്തിയത്. അതിനാൽ, കൊതുക് നിവാരണത്തിനായി പ്രവർത്തനം ഏകോപിപ്പിക്കും. എല്ലാ ജില്ലാകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
50 കിടക്കകൾ ഉള്ള ആശുപത്രികളിൽ ഓക്സിജൻ പ്ലാൻ്റുകൾ സ്ഥാപിക്കും. മൂന്നാം തരംഗം വരുമ്പോൾ കുട്ടികളിൽ രോഗം വരാൻ സാധ്യതയുണ്ട്. ആശുപത്രികളിൽ പിഡിയാട്രിക് ഐസിയുകൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു