മർകസ് ഗേൾസ് ഹൈസ്കൂളിൽ കിച്ചൻ കോംപ്ലക്സ് പ്രവൃത്തി എം.എൽ.എ ഉദ്ഘാടനം ചെയ്തു
കാരന്തൂർ മർകസ് ഗേൾസ് ഹൈസ്കൂളിൽ പുതുതായി നിർമ്മിക്കുന്ന കിച്ചൻ കോംപ്ലക്സ് പ്രവൃത്തി ഉദ്ഘാടനം അഡ്വ. പി.ടി.എ റഹീം എം.എൽ.എ
നിർവ്വഹിച്ചു. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.
പി.ടി.എ റഹിം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച10 ലക്ഷം രൂപ ചെലവഴിച്ചാണ് കിച്ചൻ കോംപ്ലക്സ് നിർമ്മിക്കുന്നത്.
സി മുഹമ്മദ് ഫൈസി, യൂസഫ് ഹൈദർ, ബഷീർ പടാളിയിൽ, പി.ടി.എ പ്രസിഡന്റ് സി മുഹമ്മദ് ഷാജി, പ്രിൻസിപ്പൽ എ റഷീദ്,
ഹെഡ്മിസ്ട്രസ്സ് എ ആയിഷ ബീവി, കെ മൊയ്തീൻ കോയ,
അബൂബക്കർ കുന്ദമംഗലം,
എ.കെ മുഹമ്മദ് അഷ്റഫ്, പി ശിഹാബുദ്ദീൻ, അബ്ദുൽ ജലീൽ അഹ്സനി, എ.പി
സഫിയുറഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.