ഇടത് എംപിമാർക്ക് പ്രവേശനം നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം. ദ്വീപിലേക്ക് സന്ദർശനാനുമതി തേടി എട്ട് ഇടതുപക്ഷ എംപിമാർ നൽകിയ അപേക്ഷ ലക്ഷദ്വീപ് ഭരണകൂടം നിരസിച്ചു. എംപിമാരുടെ സന്ദർശനം ദ്വീപിലെ ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തെ ഇല്ലാതാകും എന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്.
ഇടത് എംപിമാരായ എളമരം കരീം, വി ശിവദാസൻ, ബിനോയ് വിശ്വം, എം.വി ശ്രേയാംസ് കുമാർ, കെ. സോമപ്രസാദ്, ജോൺ ബ്രിട്ടാസ് എന്നിവരും ലോക്‌സഭാ എംപിമാരായ തോമസ് ചാഴിക്കാടൻ, എ.എം ആരിഫ് എന്നിവർ ചേർന്നാണ് സന്ദർശനത്തിനു അപേക്ഷ നൽകിയത്.
മുൻപ് കോൺഗ്രസ് എംഎൽഎമാരുടെ പ്രവേശനവും ലക്ഷദ്വീപ് ഭരണകൂടം നിഷേധിച്ചിരുന്നു.