പുതിയ ചിത്രം ഡിയര്‍ കോമ്രേഡിന്റെ പ്രമോഷന് പരിപാടിയില്‍ പ്രശസ്ത തെലുഗ് സിനിമാ താരം വിജയ് ദേവരകൊണ്ട വേദിയിൽ സംസാരിച്ചു കൊണ്ടിരിക്കെ നടൻറെ കടുത്ത ആരാധകൻ കെട്ടിപ്പുണർന്ന് താരത്തെ നിലത്ത് വീഴ്ത്തി. ഈ വീഡിയോ ഇപ്പോൾ സോക്കറിൽ മീഡിയയിൽ വൈറലാവുകയാണ്.
വീണ് എഴുന്നേറ്റ ശേഷം നടൻ ആരാധകനോട് ചോദിക്കുന്നത് “നിങ്ങള്‍ എന്നോട് സ്നേഹം പ്രകടിപ്പിക്കുകയായിരുന്നോ അതോ ആക്രമിക്കുകയായിരുന്നോ എന്നായിരുന്നു”
തമാശ രൂപേണയുള്ള ചോദ്യത്തിന് ശേഷം അദ്ദേഹം വീണ്ടും പരിപാടിയിൽ പ്രസംഗിച്ചു. ഇതിനോടകം തെലുഗിലെ ഹിറ്റ് നായകനായി കഴിഞ്ഞു വിജയ് ദേവരകൊണ്ട. പുതിയ ചിത്രമായ ഡിയർ കോമറേഡിന്റെ ട്രീസറും ഗാനങ്ങളും ഇതിനോടകം ഹിറ്റായി കഴിഞ്ഞു.
A post shared by Devesh Vyas (@ad_imagination) on Jul 24, 2019 at 8:44pm PDT