പെട്രോൾ വില വർധനയ്വിനെതിരെ സംസ്ഥാനത്തുടനീളം നടക്കുന്ന ചക്ര സ്തംഭന സമരത്തിന്റെ ഭാഗമായി സംയുക്ത കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്ദ മംഗലത്തും സമരം നടന്നു. 11 മണി മുതൽ 11:15 വരെ ആയിരുന്നു സമരം.സമരാത്തോടനുബന്ധിച്ചു ഏറെ നേരം വാഹനങ്ങൾ സ്തംഭനാവസ്ഥയിലായി. ഇത് മൂലം കുന്ദ മംഗലത്ത് വൻ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. സമരം CPIM ഏരിയ സെക്രട്ടറി ഇ വിനോദ്കുമാർ ഉൽഘാടനം ചെയ്തു