കൊളംബോ : ജൂലൈ 26-ന് ശ്രീലങ്കയില്‍ നടക്കുന്ന ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്ക് ശേഷം രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കാൻ ഒരുങ്ങി ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ. ബംഗ്ലാദേശിനെതിരെ മൂന്നു മത്സരങ്ങളാണ് ഇനി ലോകം കണ്ട മികച്ച ഫാസ്റ്റ് ബൗളർ മലിംഗയ്ക്കു ഏക ദിന മത്സരങ്ങളിൽ ബാക്കിയുള്ളത്.
ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ ഇക്കാര്യം സ്ഥിരീകരിച്ചത്. 2004-ല്‍ യു.എ.ഇയ്ക്കെതിരായ മത്സരത്തിലാണ് ഏകദിനത്തില്‍ മലിംഗ അരങ്ങേറുന്നത്. 225 ഏകദിനങ്ങളില്‍ നിന്നായി താരം 335 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഏകദിനത്തില്‍ ശ്രീലങ്കയ്ക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റെടുത്തവരില്‍ മൂന്നാം സ്ഥാനത്താണ് 35-കാരനായ മലിംഗ. മുത്തയ്യ മുരളീധരനും ചാമിന്ദ വാസുമാണ് മുമ്പിലുള്ളത്. കഴിഞ്ഞ ലോകകപ്പില്‍ 13 വിക്കറ്റുകളാണ് താരം നേടിയത്.