മഴക്കാലപൂര്‍വ്വ പകര്‍ച്ചവ്യാധി പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി
കുന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ ‘ധൂപ സസ്യ’ യ്ക്ക് തുടക്കമായി.
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും മൂന്നാം വാര്‍ഡ് മെമ്പറുമായ ശ്രീ ചന്ദ്രന് തിരുവലത്തിന്റെ നേതൃത്വത്തില്‍ മൂന്നാം വാര്‍ഡിലെ തന്നെ 700 റോളം വരുന്ന മുഴുവന്‍ വീടുകളിലും അപരാജിത ധൂപ ചൂര്‍ണം പുകയ്ക്കുന്ന ക്യാമ്പയിനിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ആനപ്പാറ ഉണ്ണീരിയുടെ വീട്ടില്‍ വെച്ചു നടന്നു.
തിരുവലത്ത് ചന്ദ്രന് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ കുന്ദമംഗലം ആയുര്‍വേദ ഡിസ്പെസറി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സിമി, വൈദ്യ മഹാസഭ സംസ്ഥാന കണ്‍വീനര്‍ പി. ഷംസുദ്ധീന് ഗുരുക്കള്‍ പിലാശ്ശേരി എന്നിവര്‍ ആരോഗ്യ ബോധവല്‍ക്കരണം നടത്തി.
ചടങ്ങില്‍ പി ഹരിദാസ് പുല്‍പ്പറമ്പില്‍, റഫീഖ് കെ ടി, ആശിഫ റഷീദ് ഷംസുദ്ധീന് എം എം, അനില്‍ കുമാര്‍ ടി, സുമ, ധന്യ തുടങ്ങിയവര്‍ പങ്കെടുത്തു.