കാട്ടുമൃഗശല്യം:ലിന്റോ ജോസഫ് എം എൽ എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു.
തിരുവമ്പാടി നിയോജകമണ്ഡലത്തിലെ മലയോര പ്രദേശങ്ങളിൽ വർധിച്ചു വരുന്ന കാട്ടുമൃഗശല്യം സംബന്ധിച്ച് നിയമസഭയിൽ ലിന്റോ ജോസഫ് എം എൽ എ സബ്മിഷൻ അവതരിപ്പിച്ചു.തിരുവമ്പാടി മണ്ഡലത്തിലെ 11 വില്ലേജുകളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്.ജീവനോപാദികൾക്ക് മാത്രമല്ല ജീവനു തന്നെ ഭീഷണിയാവുന്ന തരത്തിലാണ് ഇവയുടെ ശല്യം.നിലവിൽ കാട്ടുപന്നികളെ വെടിവെക്കുന്നതിന് അനുമതിയുണ്ടെങ്കിലും ഈ സൗകര്യം പരിമിതമായേ ഉപയോഗപ്പെടുത്താനാവൂ.ആയതിനാൽ കാട്ടുപന്നികളെ വന്യജീവി സംരക്ഷണ നിയമത്തിലെ അഞ്ചാം പട്ടികയിൽ ഉൾപ്പെടുത്തി ‘ശല്യമൃഗ’മായി പ്രഖ്യാപിക്കണമെന്ന് സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.അതോടൊപ്പം കാട്ടാനകൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത് തടയാൻ സോളാർ ഫെൻസിംഗുകൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടു..വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ മറുപടി നൽകി. കാട്ടുപന്നികളെ ‘വെർമിൻ’ ആയി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കത്തയച്ചുവെങ്കിലും ആശ്വാസ്യമായ മറുപടി ലഭിച്ചിട്ടില്ല.ഇതുമായി ബന്ധപ്പെട്ട് വീണ്ടും സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയക്കും.തിരുവമ്പാടി നിയോജകമണ്ഡലത്തിൽ നിലവിൽ 9.50 കി.മി സോളാർ ഫെൻസിംഗ് പൂർത്തിയായിട്ടുണ്ട്.തടസ്സപ്പെട്ടു കിടക്കുന്ന 4.5 കി.മി യുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.ഇതു കൂടാതെ 1.6 കി.മി കൂടി ഫെൻസിംഗ് ചെയ്യുന്നതിന് സർക്കാർ തീരുമാനിച്ചിുണ്ട് .അതോടെ തുഷാരഗിരി,പൊന്നാങ്കയം,കാടോത്തേിക്കുന്ന്,മരുതിലാവ്,വട്ടച്ചിറ,ചിപ്പിലിത്തോട് എന്നിവിടങ്ങളിലെ കാട്ടാന ശല്യത്തിന് പരിഹാരമാവും.
പുതുപ്പാടി പഞ്ചായത്തിലെ ഭൂമി സംബന്ധമായ വിഷയങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കും.
തിരുവമ്പാടി : പുതുപ്പാടി,ഈങ്ങാപ്പുഴ വില്ലേജുകളിലായി പുതുപ്പാടി ഗ്രാമപഞ്ചായത്തില്‍ ഭൂമിസംബന്ധമായ നിരവധി വിഷയങ്ങളാണുള്ളത്.സര്‍വ്വേ നമ്പര്‍1/1 ലെ പട്ടയ പ്രശ്നം 100/1 ല്‍ ക്രയ വിക്രയത്തിന് കോടതി ഇന്ഞ്ചങ്ഷന്,ചെറുപ്ലാട് വനഭൂമിയിലെ പട്ടയ പ്രശ്നം തുടങ്ങിയതാണ് ഇതിലുള്‍പ്പെടുന്നത്.നൂറുകണക്കിന് കുടുംബങ്ങളെയും കര്‍ഷകരെയും ബാധിക്കുന്ന വിഷമങ്ങളാണിത്.
MLA യായി ചുമതലയേറ്റ് അടുത്ത ദിവസം തന്നെ റവന്യൂ വകുപ്പ് മന്ത്രി ശ്രീ. കെ. രാജനെ സന്ദര്‍ശിച്ച് പുതുപ്പാടി ഭൂപ്രശ്നം പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നിവേദനം നല്കുകയുണ്ടായി. നിയമസഭ സമ്മേളന കാലയളവില്‍ തിരുവനന്തപുരത്ത് വെച്ച് ഓണ്‍ലൈന്‍ യോഗം ചേരാമെന്ന് ബഹു.മന്ത്രി അന്ന് ഉറപ്പ് നല്‍കിയിരുന്നു.
അത്പ്രകാരം ഇന്ന് വ്യാഴം 2 മണിക്ക് നിയമസഭ മന്ദിരത്തിലെ മന്ത്രിയുടെ ചേംബറില്‍ വെച്ച് യോഗം ചേര്‍ന്നു. തിരുവമ്പാടി MLA ശ്രീ ലിന്റോ ജോസഫ് റവന്യൂ വകുപ്പ് മന്ത്രി കെ രാജന് എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യൂ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് IAS, ലാന്റ് റവന്യൂ കമ്മീഷണര്‍ ബിജു കെ. IAS , കോഴിക്കോട് ജില്ല കളക്ടര്‍ ഡോ. സാംബശിവറാവു IAS , താമരശ്ശേരി താഹസില്‍ദാര്‍,മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
യോഗം പുതുപ്പാടി,ഇങ്ങാപ്പുഴ വില്ലേജുകളിലെ ഭൂമി സംബന്ധമായ വിഷയം ഓരോന്നായെടുത്ത് ചര്ചൃച ചെയ്യ്തു. സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും ആവശ്യമായ നിയമസഹായം ഉറപ്പുവരുത്തുന്നതിനും യോഗം തീരുമാനിച്ചു ഇന്നത്തെ യോഗ തീരുമാനത്തിനനുസരിച്ച് തുടര്‍നടപടികള്‍ വേഗത്തിലാക്കാനും.ഒരോ വിഷയങ്ങളിലും വിശദമായ റിപ്പോര്‍ട്ട് അടുത്ത മാസം ലഭ്യമാക്കാനും ധാരണയായി. ജൂലൈ മാസത്തില്‍ റവന്യൂ മന്ത്രിയുടെ സാന്നിധ്യത്തില്‍ കോഴിക്കിടും വെച്ച് വിശദയോഗം ചേരുന്നതിനും തീരുമാനിച്ചു.

