കൊടകര കുഴൽപ്പണക്കേസിൽ ബി ജെ പി ആലപ്പുഴ ജില്ലാ ട്രഷററേ നാളെ നാളെ ചോദ്യം ചെയ്യും. കെ ജി കർത്തയെയാണ് അന്വേഷണ ചുമതലയുള്ള ഡി വൈ എസ് പി വി കെ.രാജു ആലപ്പുഴയെത്തി ചോദ്യം ചെയ്യുക. ബി ജെ പി നേതാക്കളായ ഗിരീഷ്, ഗണേഷ് എന്നിവരോട് അടുത്ത ദിവസങ്ങളിൽ ഹാജരാകാൻ വീണ്ടും നിർദേശം നൽകും.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ഗിരീഷിനോടും ഗണേഷിനോടും നിർദേശം നൽകിയെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചതിനെ തുടർന്ന് മൊഴിയെടുതീരുന്നില്ല തുടർന്നാണ് വീണ്ടും നോട്ടീസ് നൽകുന്നത്.
റിമാൻഡിലുളള കൂടുതൽ പ്രതികളിൽ നിന്ന് മൊഴിയെടുക്കാനും നീക്കം നടക്കുന്നുണ്ട്. കൊവിഡ് ബാധിച്ചതിനാൽ മൂന്ന് പേരെ വിശദമായി ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഒരാൾ രോഗമുക്തനായതിനാൽ മൊഴിയെടുക്കാനാണ് പൊലീസ് നീക്കം തുടങ്ങിയത്.