കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഒരു കേസിൽ കൂടി ആർ.ജെ.ഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ഡുംക ട്രഷറിയിൽ നിന്ന് 3.13 കോടി രൂപ തട്ടിച്ചെന്ന കോസിലാണ് ജാമ്യം ലഭിച്ചത്.ജാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.ജാമ്യാപേക്ഷയെ സിബിഐ ശക്തമായി എതിർത്തിരുന്നു.
ഇതോടെ വിചാരണക്കോടതി ശിക്ഷിച്ച നാല് കേസുകളിലും ലാലു പ്രസാദ് യാദവിന് ജാമ്യമായി. വൃക്കരോഗവും, പ്രമേഹം തുടങ്ങിയ ബുദ്ധിമുട്ടുകളും കാരണം നിലവിൽ ഡൽഹി എയിംസിൽ ചികിത്സയിലാണ് ലാലു പ്രസാദ് യാദവ്.

