നമ്മുടെ നാട്ടിലൊക്കെ കോവിഡ്-19 മഹാമാരി ശക്തമായി പടരുന്ന സാഹചര്യത്തിൽ,
45 വയസ്സിനു മുകളിലുള്ള എല്ലാവരും ആരോഗ്യ കേന്ദ്രങ്ങളിൽ വന്നു വാക്സിനേഷൻ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മാത്രമല്ല അല്പമെങ്കിലും ലക്ഷണം തോന്നുന്നവർ ടെസ്റ്റിന് വിധേയരാവുകയും പോസിറ്റീവ് ആണെങ്കിൽ കൃത്യമായ quarantine പാലിക്കുകയും ചെയ്യുക.
വെറും ജലദോഷപ്പനി ആണ് എന്നുള്ള തരത്തിലുള്ള പ്രചരണങ്ങളിൽ വീണുപോകരുത്
കാരണം ചിലർക്ക് ഈ അസുഖം വരുന്ന സമയത്ത് അതി ഗുരുതരമായ രീതിയിൽ ന്യൂമോണിയ ബാധിക്കുകയും മരണ കാരണമാവുകയും ചെയ്യുന്നുണ്ട് എന്നുള്ള കാര്യം മറക്കരുത്.
ആശുപത്രികൾ നിറയുന്നു… കോവിഡ് മരണം കൂടുന്നു….. നാളേക്ക് നീട്ടി വെക്കാതെ കാര്യങ്ങൾ ഇന്ന് തന്നെ ചെയ്യുക
നമ്മുടെ പഞ്ചായത്തിൽ കുന്ദമംഗലം FHC (ആനപ്പാറ) യിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ വാക്‌സിനേഷൻ എടുക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. ഏപ്രിൽ 16, 17 തിയ്യതികളിൽ 100 പേർക്ക് മാത്രമാണ് വാക്‌സിനേഷൻ നൽകുന്നത്. അതിനുശേഷം വാക്‌സിനേഷൻ വാക്‌സിൻ ലഭ്യത അനുസരിച്ചു അറിയിക്കുന്നതാണ്. ആധാർ കാർഡ് ഒറിജിനൽ, മൊബൈൽ ഫോൺ നമ്പർ എന്നിവ കൊണ്ടുവരേണ്ടതാണ്.
ശക്തമായ ഇടപെടൽ ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ നാടിനെ ഈ മഹാമാരിയിൽ നിന്നും രക്ഷിക്കാൻ സാധിക്കുകയുള്ളൂ എന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.
,
ലിജി പുൽക്കുന്നുമ്മൽ
(ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്).