നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പ്രചാരണത്തില്‍ മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും മുല്ലപ്പള്ളി.അട്ടിമറി നടന്നോയെന്ന് സംശയിക്കുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഉടന്‍ സമിതിയെ നിയോഗിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.നേമത്ത് മുരളീധരന്‍ വിജയിക്കുമെന്നാണ് ഇതുവരെയുള്ള വിലയിരുത്തലെന്നും മഞ്ചേശ്വരത്തിന്റെ കാര്യത്തില്‍ അഭിപ്രായം പറയാനില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വീണ എസ് നായരുടെ പ്രചാരണത്തിനായി അച്ചടിച്ചു വന്ന 4000 ത്തോളം പോസ്റ്ററുകള്‍ തൂക്കി വിറ്റ വാര്‍ത്ത പുറത്തു വന്നതോടെയാണ് മണ്ഡലത്തില്‍ അട്ടിമറി നടന്നതെന്ന് സംശയം വന്നത്. ഡിസിസി പ്രസിഡണ്ട് നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതിയുടേതാണ് കണ്ടെത്തല്‍. 500 രൂപക്കാണ് പ്രാദേശിക നേതാവ് കൂടിയായ ബാലു ഇത് വിറ്റത്. ബാലുവിനെ പാര്‍ട്ടിയില്‍ നിന്നും ഇതിനകം പുറത്താക്കിയിട്ടുണ്ട്.