എലത്തൂർ സീറ്റിൽ എൻ സി കെ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പൻ പറഞ്ഞു. യു ഡി എഫ് തന്ന സീറ്റാണ് അത്. അവിടെ തന്നെ മത്സരിക്കും.യു.ഡി.എഫിന് എലത്തൂരില്‍ ഒരു സ്ഥാനാര്‍ഥി മാത്രമേ ഉണ്ടാവുകയുള്ളൂ അത് എന്‍.സി.കെയുടെ സ്ഥാനാര്‍ഥിയായിരിക്കുമെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. സ്ഥാനാർത്ഥിയായ സുൽഫികർ മയൂരിയെ എം കെ രാഘവൻ അംഗീകരിക്കേണ്ട എന്നും മാണി സി കാപ്പൻ പറഞ്ഞു.
രമേശ് ചെന്നിത്തല തന്നെ വിളിച്ചിട്ടില്ല. എലത്തൂരിൽ യു ഡി എഫിൽ നിന്ന് രണ്ട് സ്ഥാനാർഥികൾ ഉണ്ടാവില്ല. മറ്റു ഘടകകക്ഷികൾ പത്രിക നൽകിയിട്ടുണ്ടെങ്കിൽ പിൻവലിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു.