കുന്ദമംഗലം: അഗസ്ത്യന്‍ മുഴി കുന്ദമംഗലം റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടന ചടങ്ങിന്റെ ഫള്ക്‌സില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടകന്‍ ജി. സുധാകരുനുമൊപ്പം വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്.
അദ്ദേഹത്തെ അപമാനിക്കാനാണ് ഫോട്ടോ വച്ചതെന്നും രാഹുല്‍ പങ്കെടുക്കുമെന്ന് അറിയിക്കാതെയാണ് ഇതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ഇങ്ങനെയൊരു ചടങ്ങ് സംബന്ധിച്ച് രാഹുലിന്റെ വയനാട്ടിലെയോ മുക്കത്തെയോ ഓഫീസുകളില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് വയനാട് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ പറഞ്ഞു.
പ്രസ്തുത റോഡിന്റെ ഭൂരിഭാഗവും കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലായിരിക്കെ അവിടുത്തെ എം.പിയായ എം.കെ രാഘവനെ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ കുന്ദമംഗലം എം.എല്‍.എയെ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതെല്ലാം സി.പി.ഐ.എമ്മിന്റെ കുതന്ത്രമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടൊപ്പം രാഹുലിന്റെ ചെറിയ ഫോട്ടോ നല്‍കിയാണ് ഫ്‌ലെക്‌സ്. മുഖ്യാതിഥിയായി രാഹുല്‍ ഗാന്ധിയെന്നാണ് ഫ്‌ലെക്‌സിലുള്ളത്.