ഭീമ കൊറേഗാവ് കേസിൽ യുഎപിഎ ചുമത്തപ്പെട്ട് കഴിഞ്ഞ രണ്ട് വർഷമായി ജയിലിൽ കഴിയുകയായിരുന്ന കവി വരവരറാവു ജയിൽമോചിതനായി. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ഫെബ്രുവരി 22-നാണ് വരവരറാവുവിന് ജാമ്യം അനുവദിച്ചത്.
തുടർന്ന് നാനാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു റാവു. ശനിയാഴ്ച രാത്രി വൈകിയാണ് വരവരറാവുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ വരവരറാവു മുംബൈയില്‍ തന്നെ തങ്ങണമെന്നും അന്വേഷണത്തിന് ആവശ്യപ്പെടുന്ന പക്ഷം സഹകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. എന്‍.ഐ.എ കോടതിയില്‍ പാസ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മറ്റു കുറ്റാരോപിതരുമായി ബന്ധപ്പെടരുതെന്നും കോടതി ഉത്തരവുണ്ട്.
അഭിഭാഷകയായ ഇന്ദിരാ ജയ്സിംഗാണ് റാവുവിന്റെ ചിത്രം ട്വീറ്റ് ചെയ്തത്.