കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ കന്യാകുമാരി ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കമമെന്നാവശ്യം. ഇത് സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന തെരഞ്ഞുടപ്പ് കമ്മറ്റിക്ക് കാര്‍ത്തി പി ചിദംബരം അപേക്ഷ നല്‍കി. നേരത്തെയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ കന്യാകുമാരിയില്‍ പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം തന്നെയാണ് കന്യാകുമാരിയില്‍ ഉപതെരഞ്ഞെടുപ്പും നടക്കുക. ഈ പശ്ചാത്തലത്തിലാണ് കാര്‍ത്തി ചിദംബരം പ്രിയങ്കയുടെ പേര് നിര്‍ദേശിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചത്.കന്യാകുമാരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി എച്ച് വസന്ത കുമാര്‍ കോവിഡ് ബാധിച്ചു മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞടുപ്പ്പ്രിയങ്ക സ്ഥാനാര്‍ഥിയായാല്‍ മണ്ഡലത്തില്‍ മികച്ച വിജയം നേടാനാവുമെന്ന് കാര്‍ത്തി ചിദംബരം പറഞ്ഞു