പുനൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പുനൂര്‍ ഗവ ഹയര്‍സെക്കന്ററി സ്കൂളിന് അനുവദിച്ച മൂന്ന് കോടി 65 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് ( ജൂലൈ 6) വൈകീട്ട് 4 ന് മന്ത്രി പ്രൊ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പുരുഷന് കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും. നൂറ് ശതമാനം വിജയം നേടിയ സ്കൂളിനുളള പി.ടി.എ അവാര്‍ഡ് ദാനവും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന യെസ് ഐ കാന്‍ അ്ക്കാദമി ക്ലിനിക് പദ്ധതി ഉദ്ഘാടനവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിക്കും. പ്ലസ് ടു പരീക്ഷകയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ്ദാനം ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയും എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ്ദാനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷക്കീല ടീച്ചറും നിര്‍വഹിക്കും. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.