Kerala News

ഗ്രൂപ്പടിസ്ഥാനത്തില്‍ വീതംവയ്പ്പ് വേണ്ട; വടകരയില്‍ ആര്‍എംപിയുമായി സഹകരിക്കും; കെ മുരളീധരന്‍

വടകരയില്‍ ആര്‍എംപിയുമായി സഹകരിക്കണുമെന്ന്് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. ആര്‍എംപിയുമായി സഹകരിക്കണമെന്നാണ് ആഗ്രഹം. വടകരയില്‍ ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള പാര്‍ട്ടിയാണിത്. ഇതിനായുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്നും മുരളീധരന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ സീറ്റുകള്‍ വീതം വയ്ക്കരുത്. നല്ല സ്ഥാനാര്‍ഥികള്‍ ഉണ്ടെങ്കില്‍ മാത്രമേ ജനം അംഗീകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. വടകര മണ്ഡലത്തില്‍ ആര്‍എംപി നിര്‍ണായക ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ നടത്തിയ വിമര്‍ശനങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് ഇനി നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ് നിര്‍ണായകമെന്ന് അദ്ദേഹം പറഞ്ഞത്. പഴയതുപോലെ സീറ്റ് വീതംവയ്പ്പ് പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഇപ്പോള്‍ ഏറ്റവും അത്യാവശ്യമായി വേണ്ടത് സ്ഥാനാര്‍ഥി നിര്‍ണയമാണ്, അവിടെയാണ് ഏറ്റവും സൂക്ഷിക്കേണ്ടത്. പഴയതുപോലെ വീതംവയ്‌പ്പൊന്നും ശരിയാകില്ല. ഒരു സ്ഥാനാര്‍ഥിയെ നിശ്ചയിക്കുമ്പോള്‍ ആ സ്ഥാനാര്‍ഥയ്ക്ക് നിയോജക മണ്ഡലത്തില്‍ വേരോട്ടമുണ്ടാകണം’ മുരളീധരന്‍ പറഞ്ഞു. ഒരു സ്ഥാനാര്‍ഥിയുടെ കാര്യത്തിലും തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശബരിമല വിഷയത്തിലും മുരളീധരന്‍ നിലപാട് വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ വിശ്വാസം സംരക്ഷിക്കണമെന്നാണ് യുഡിഎഫ് ആദ്യം മുതല്‍ സ്വീകരിക്കുന്ന നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!