സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. കാലാവധി കഴിഞ്ഞ പട്ടികയിലുള്ളവരാണ് നിയമനത്തിന് വേണ്ടി സമരം നടത്തുന്നത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം അക്രമ സമരം നടത്തുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചു.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയാറാകണം എന്ന നിലയിലാണ് സമരം നടക്കുന്നത്. അക്രമ സമരങ്ങള്‍ സംഘടിപ്പിക്കുകയാണ്. സമരക്കാരെ തെറ്റായ വഴിയിലേക്ക് നയിക്കാന്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അക്രമ സമരത്തിന്റെ പന്തല്‍ കെട്ടിയിരിക്കുകയാണെന്നും എ. വിജയരാഘവന്‍ പറഞ്ഞു.